Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേത്ര ആഘോഷം കാണാനെത്തിയ ദലിത് യുവാവിനെ സവർണ ജാതിക്കാർ അടിച്ചുകൊന്നു
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ ക്ഷേത്രത്തിലെ ‘ഗർബ’ ആഘോഷം കണ്ടുനിൽക്കുകയായിരുന്ന ദലിത് യുവാവിനെ ഒരു സംഘം പട്ടേൽ സമുദായക്കാർ അടിച്ചുകൊന്നു. ജയേഷ് സോളങ്കി എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ജയേഷ് ബന്ധുവിനും മറ്റ് രണ്ടുപേർക്കുമൊപ്പം ക്ഷേത്രത്തിനടുത്ത് ഇരിക്കുകയായിരുന്നു.
ഉന്നത ജാതിക്കാരുടെ സംഘം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി ക്രൂര മർദനം അഴിച്ചുവിട്ടു. കഴിഞ്ഞ ഞായറാഴ്ച പുലർച്ച നടന്ന സംഭവത്തിൽ എട്ടു പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
Next Story
