റിപ്പബ്ലിക് ദിനത്തിൽ ബോംബ് സ്ഫോടന ഭീഷണി; അഹമ്മദാബാദിൽ നാലുപേർ അറസ്റ്റിൽ
text_fieldsഅഹമ്മദാബാദ്: റിപ്പബ്ലിക് ദിനത്തിൽ അഹമ്മദാബാദ് പൊലീസിന് ബോംബ് സ്ഫോടന ഭീഷണി. തുടർന്ന് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദ് റെയിൽവേ സ്‌റ്റേഷനിലും ഗീതാ മന്ദിർ ബസ് സ്‌റ്റേഷനിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണി കത്തിൽ പറയുന്നു.
അഹമ്മദാബാദ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നാലുപേർ പിടിയിലായത്. തെരച്ചിൽ നടത്തുന്നതിനും ഭീഷണിക്കത്ത് അയച്ചയാളെ തിരിച്ചറിയുന്നതിനുമായി എട്ടിലധികം സംഘങ്ങളെ പൊലീസ് നിയോഗിച്ചിരുന്നു.
അഹമ്മദാബാദ് പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് അയച്ച ഭീഷണി കത്തിൽ ചില നമ്പറുകളും പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അഹമ്മദാബാദ് റെയിൽവേ സ്‌റ്റേഷനും ഗീതാ മന്ദിർ ബസ് സ്‌റ്റേഷനും കൂടാതെ മറ്റ് രണ്ട് സ്ഥലങ്ങളും ഭീഷണിക്കത്ത് അയച്ചയാളുടെ കത്തിൽ പരാമർശിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡി.സി.പി ചൈതന്യ മാൻഡ്‌ലിക് അറിയിച്ചു. നാലിൽ രണ്ടുപേർ അഹമ്മദാബാദിൽനിന്നും മറ്റു രണ്ടുപേർ ഉത്തർപ്രദേശിലെ ബല്ലിയയിൽ നിന്നുമാണ് അറസ്റ്റിലായത്.