Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് അന്തിമഘട്ടത്തിലെന്ന് കേന്ദ്രം

text_fields
bookmark_border
Ahmedabad Air India Crash Probe Report in Final Stage, Centre Seeks 2-3 More Weeks in Supreme Court
cancel
camera_alt

ഫയൽ ചിത്രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ന​ടു​ക്കി, അ​ഹ്മ​ദാ​ബാ​ദി​ലു​ണ്ടാ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നാ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​മാ​ന​പ​ക​ട അ​ന്വേ​ഷ​ണ ബ്യൂ​റോ​യു​ടെ (എ.​എ.​ഐ.​ബി) അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി സ​മ​യം വേ​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വി​മാ​ന​ത്തി​ന്റെ പൈ​ല​റ്റി​ന്റെ പി​താ​വും പൈ​ല​റ്റ് സം​ഘ​ട​ന​യു​മ​ട​ക്കം ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​ർ പ​കു​തി​യോ​ടെ​യോ ഒ​ക്ടോ​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നാ​യി​രു​ന്നു ജൂ​ലൈ 28-ന് ​കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടി​കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. റി​പ്പോ​ർ​ട്ട് മ​നഃ​പൂ​ർ​വം വൈ​കി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ർ​ക്കാ​റി​ന് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത പ​റ​ഞ്ഞു. വി​മാ​ന​ത്തി​ന്റെ ഓ​രോ ഭാ​ഗ​ങ്ങ​ളും പ​രി​ശോ​ധ​ന​ക്കാ​യി അ​ത​ത് നി​ർ​മാ​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് അ​യ​ക്കേ​ണ്ടി വ​ന്ന​തി​നാ​ലാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് സ​മ​യ​മെ​ടു​ത്ത​തെ​ന്നും വി​ദേ​ശ യാ​ത്ര​ക്കാ​രു​ടെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രും അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

2025 ജൂ​ൺ 12-നാ​ണ് 229 യാ​ത്ര​ക്കാ​രും 12 ജീ​വ​ന​ക്കാ​രും കൊ​ല്ല​പ്പെ​ട്ട വി​മാ​ന അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​ഹ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ല​ണ്ട​നി​ലെ ഗാ​റ്റ് വി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ​യു​ടെ ബോ​യി​ങ് 787-8 ഡ്രീം ​ലൈ​ൻ വി​മാ​നം പ​റ​ന്നു​യ​ർ​ന്ന ഉ​ട​ൻ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ahmedabad Air India Crash Probe Report in Final Stage, Centre Seeks 2-3 More Weeks in Supreme Court
Next Story