Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ട്ടേൽ എന്ന ട്രബ്​ൾ...

പ​ട്ടേൽ എന്ന ട്രബ്​ൾ ഷൂട്ടർ; എട്ടുതവണ എം.പിയായിട്ടും മന്ത്രിയായില്ല

text_fields
bookmark_border
Ahmed Patel
cancel

ന്യൂഡൽഹി: 2017ൽ ഗുജറാത്തിൽനിന്നുള്ള രാജ്യസഭ പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്​ ഏറെ ഉദ്വേഗജനകമായിരുന്നു. അഹ്​മദ്​ പ​ട്ടേലാണ്​ കോൺഗ്രസ്​ സ്​ഥാനാർഥി. ഇദ്ദേഹത്തെ പരാജയപ്പെടുത്താൻ സാക്ഷാൽ അമിത് ഷാ തന്നെ പഠിച്ച പണി പതിനെട്ടും പയറ്റി. കുതിരക്കച്ചവടം നടത്തി കോണ്‍ഗ്രസ് എം.എൽ.എമാരെ വിലക്കെടുത്തിട്ടും പ​ട്ടേൽ അനായാസം ജയിച്ചുകയറി. അതായിരുന്നു പ​ട്ടേൽ. ഏത്​ പ്രതിസന്ധിയേയും തരണം ചെയ്യാൻ കഴിവുള്ള ട്രബ്​ൾ ഷൂട്ടർ. രാജീവ്​ ഗാന്ധിയുടെ കാലം മുതൽ ദേശീയരാഷ്​ട്രീയത്തിലുള്ള അനുഭവസമ്പത്തുമായി​ പാർട്ടിക്ക്​ വേണ്ടി സമർപ്പിച്ച ജീവിതം.

1976ൽ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചാണ് അഹമ്മദ്​ പട്ടേൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തൊട്ടടുത്ത വർഷം 28ാം വയസില്‍ ബറൂച്ചില്‍നിന്ന് ലോക്സഭയിലേക്ക് വിജയിച്ചതോടെ ​ഡൽഹി രാഷ്​ട്രീയത്തിലേക്കുള്ള യാത്രക്ക്​ കളമൊരുങ്ങി. പാർട്ടിയുടെ സംസ്ഥാന, കേന്ദ്ര കമ്മറ്റികളിൽ സുപ്രധാന സ്​ഥാനങ്ങൾ അലങ്കരിച്ചു. 1985 ജനുവരി മുതൽ സെപ്റ്റംബർ വരെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാര്‍ലമെൻററി സെക്രട്ടറിയായി. രണ്ടുതവണ കൂടി ലോക്സഭയിലേക്ക് ജയിച്ച പട്ടേല്‍ 1990 ൽ തോറ്റു. പിന്നീട്​ അഞ്ചുതവണ അദ്ദേഹം രാജ്യസഭാംഗമായി.

എട്ടുതവണ പാർലമെൻറിലെത്തിയിട്ടും ഒരു മന്ത്രിസഭയുടെയും ഭാഗമായില്ല പ​ട്ടേൽ. രാഹുൽ ഗാന്ധി അനുസ്​മരിച്ചത്​ പോലെ, കോൺഗ്രസിന്​ വേണ്ടി ശ്വസിക്കുകയും ജീവിക്കുകയും ചെയ്​ത വ്യക്​തിത്വമായിരുന്നു. യു.പി.എ സർക്കാർ രൂപവത്​കരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ​ട്ടേൽ, സോണിയാ ഗാന്ധിയുടെ വലംകൈയ്യായിരുന്നു. രാഷ്ട്രീയകാര്യ സെക്രട്ടറിയായി അണിയറയിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചു. ഗുജറാത്ത്​ കലാപവേളയിൽ സംഘ്​പരിവാർ ക്രിമിനലുകൾ തീവെച്ച്​ കൊലപ്പെടുത്തിയ ഇഹ്സാൻ ജഫ്രിക്ക് ശേഷം ഗുജറാത്തിൽനിന്ന്​ ലോക്സഭ എംപിയായി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ മുസ്​ലിം കൂടിയാണ്​ പട്ടേൽ. അദ്ദേഹത്തിൻെറ വിയോഗം കോൺഗ്രസിന്​ സൃഷ്​ടിക്കുന്ന നഷ്​ടം ചെറുതായിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarataiccAhmed Patelcongress
Next Story