അഹ്മദാബാദ് വിമാനാപകടത്തിന് 6 മാസം; ദുരന്തത്തിന്‍റെ ഓർമകൾ അവശേഷിപ്പിച്ച് ഇന്നും ആ ഹോസ്റ്റൽ കെട്ടിടം
text_fieldsഅഹ്മദാബാദ്: 6 മാസം മുമ്പ് ജൂൺ 12നാണ് അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ് 260 പേർ കൊല്ലപ്പെട്ട ആ കറുത്ത ദിനം. അപകടത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴും ദുരന്തത്തിന്‍റെ കറുത്ത ഏടുകൾ അവശേഷിപ്പിച്ച് ദുരന്ത ഭൂമിയിൽ ബി.ജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ നിൽപ്പുണ്ട്. കത്തി കരിപടർന്ന ചുമരുകളും കരിഞ്ഞ ചെടികളുമായി ഒരിക്കൽ സജീവമായിരുന്ന ഹോസ്റ്റൽ മുറികളും ഇന്ന് നിശബ്ദത തളം കെട്ടിക്കിടക്കുന്നു.
കത്തിക്കരിഞ്ഞ വാഹനങ്ങളും തീ പടർന്ന് നശിച്ച ഫർണിച്ചറുകളും ഹോസ്റ്റൽ അന്തേവാസികളുടെ ബുക്കുകളും വസ്ത്രങ്ങളും ചിതറിക്കിടക്കുകയാണിവിടെ. വിമാനം ഇടിച്ചുകയറിയ അതുല്യം-4 ഹോസ്റ്റലും കാന്‍റീനിലും കോംപ്ലക്സിലും പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുന്നു. ഹോസ്റ്റലിനു സമീപം താമസിക്കുന്നവർക്ക് ആ ദിവസം ഇന്നും നടക്കുന്ന ഓർമയാണ്. ഇപ്പോഴും വിമാനങ്ങൾ പോകുമ്പോൾ നടുക്കത്തോടെയാണ് തങ്ങൾ നോക്കി കാണുന്നതെന്ന് അവർ പറയുന്നു.
ജൂൺ12നാണ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം എ.-171 ഹോസ്റ്റലിനു മുകളിൽ തകർന്നു വീഴുന്നത്. അപകടത്തിൽ മരിച്ചവരിൽ യാത്രക്കാർക്ക് പുറമെ നാട്ടുകാർക്കും ഹോസ്റ്റലിലുണ്ടായിരുന്നവർക്കും ജീവൻ നഷ്ടമായി. വിമാനത്തിലുണ്ടായിരുന്നവരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

