Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ കോൺഗ്രസ് -ഇടതു...

ബംഗാളിൽ കോൺഗ്രസ് -ഇടതു സഖ്യം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു

text_fields
bookmark_border
Ahead of West Bengal Assembly polls, Congress, Left parties to jointly organise programmes
cancel

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈമാസം 23 മുതൽ കോൺഗ്രസ്, ഇടതു പാർട്ടികൾ സംയുക്തമായി സംസ്ഥാനത്ത് വിവിധ പരിപാടികൾ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലെയും വിവിധ ബ്ലോക്കുകളിൽ പരിപാടി സംഘടിപ്പിക്കാൻ ചൊവ്വാഴ്ച നടന്ന കോൺഗ്രസ്-ഇടതു പാർട്ടി സഖ്യ യോഗം തീരുമാനിച്ചു.

സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ യോഗത്തിൽ ആസൂത്രണം ചെയ്​തു. 'സഖ്യത്തിന്‍റെ ലക്ഷ്യം വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഇത് ബംഗാളിലെ എല്ലാ ബൂത്തുകളിലേക്കും താഴെ തട്ടിൽ എത്തിക്കും. ജനങ്ങൾ ആഗ്രഹിക്കുന്നത്പോലെ തൃണമൂലിൽനിന്നും ബി.ജെ.പിയിൽനിന്നും ബംഗാളിനെ രക്ഷിക്കും' -പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

നേരത്തേ കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും മുൻകൂട്ടി പ്രഖ്യാപിച്ച എല്ലാ പരിപാടികളും തുടരും. പൊതുമിനിമം പരിപാടി പ്രഖ്യാപിച്ച് സീറ്റ് ധാരണ അടക്കം നേരത്തേ തയ്യാറെടുപ്പുകൾ നടത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സഖ്യത്തിന്‍റെ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West Bengalcpmcongress
Next Story