ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികലയുടെ 1500 കോടിയുടെ സ്വത്തുക്കൾ ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ മൂന്ന് മാസം മാത്രം ശേഷിക്കെയാണ് ശശികലയുടെ സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ 2017ലാണ് ശശികല ജയിലിലാവുന്നത്. കേസിൽ ജയലളിതയായിരുന്നു ഒന്നാം പ്രതി.
2017ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. എന്നാൽ, ഉത്തരവ് നടപ്പാക്കുന്നത് ൈവകിയത് സംബന്ധിച്ച് വിശദീകരണമില്ല. കോടനാട്, സിരുവത്തൂർ മേഖലകളിലെ സ്വത്തുക്കളാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
എടപ്പാടി പളനിസ്വാമിയെ ഒ.പനീർസെൽവം മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശശികലക്കെതിരെ നടപടി തുടങ്ങിയത്. അടുത്ത രണ്ട് വർഷത്തേക്ക് കൂടി ശശികലക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.