Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ahead of Karnataka polls, BJP govt scraps 4% Muslim quota
cancel

കർണാടകയിൽ മുസ്‌ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി

text_fields
bookmark_border
മുസ്‌ലിംകളെ മുന്നാക്ക സംവരണ പട്ടികയിലാക്കി

ബംഗളൂരു: കർണാടകയിൽ മുസ്‌ലിംകള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം സർക്കാർ റദ്ദാക്കി. ഇതുവരെ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും.

ഇത്തരത്തിൽ രണ്ട് ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്. പത്ത് ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്‌ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. മേയിൽ സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.

പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറ് ശതമാനവും ലിംഗായത്തിന്‍റെ സംവരണം ഏഴ് ശതമാനവുമായി ഉയർന്നു. സംവരണം ഉയർത്തണമെന്ന ഇരുവിഭാഗത്തിന്‍റേയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്.

ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെയും പുറത്തുവന്നതെന്ന ആക്ഷേപമുണ്ട്. അതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒ.ബി.സി സംവരണവും സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ahead of Karnataka polls, BJP govt scraps 4% Muslim quota, hikes total reservation to 56%
Next Story