Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനൊപ്പം...

രാഹുലിനൊപ്പം 'കൈ'കോർത്ത്​ കനയ്യയും മേവാനിയും

text_fields
bookmark_border
രാഹുലിനൊപ്പം കൈകോർത്ത്​ കനയ്യയും മേവാനിയും
cancel

ന്യൂഡൽഹി: ദേശീയ രാഷ്​ട്രീയത്തിൽ പോരാട്ട വീര്യം തുളുമ്പുന്ന യുവമുഖങ്ങളായ കനയ്യ കുമാറും ജിഗ്​നേഷ്​ മേവാനിയും ഇനി കോൺഗ്രസിനൊപ്പം. എ.ഐ.സി.സി ആസ്​ഥാനത്ത്​ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ കനയ്യകുമാർ പാർട്ടി അംഗത്വം സ്വീകരി​ച്ചപ്പോൾ, ഒപ്പം ​തന്നെ കോൺഗ്രസിൽ ചേരാനിരുന്ന ജിഗ്​നേഷ്​ മേവാനിക്ക്​ സ​ാ​ങ്കേതിക കാരണങ്ങളാൽ അതിന്​ കഴിഞ്ഞില്ല. എന്നാൽ, ത​െൻറ പാർട്ടിയുടെ പിന്തുണ കോൺഗ്രസിനെ അറിയിച്ച്​ ജിഗ്​നേഷ്​, കനയ്യക്കൊപ്പം കോൺഗ്രസ്​ ആസ്​ഥാനത്തെ ചടങ്ങിൽ പ​ങ്കെടുത്തു.

ഗുജറാത്തിൽ രാഷ്​ട്രീയ ദലിത്​ അധികാർ മഞ്ചി​െൻറ കൺവീനറാണ്​ ജിഗ്​​നേഷ്​. കോൺഗ്രസിൽ ഔപചാരികമായി ചേർന്നാൽ എം.എൽ.എ സ്​ഥാനത്തിന്​ അയോഗ്യത കൽപിക്കപ്പെടാമെന്ന സാഹചര്യം മുൻനിർത്തിയാണ്​ അദ്ദേഹത്തി​െൻറ കോൺഗ്രസ്​ പ്രവേശനം നീട്ടിയത്​. എന്നാൽ ഗുജറാത്ത്​ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ചിഹ്​നത്തിൽ മത്​സരിക്കുമെന്ന്​ ജിഗ്​നേഷ്​ വ്യക്തമാക്കിയിട്ടുണ്ട്​.

എ.ഐ.സി.സി ആസ്​ഥാനത്ത്​ എത്തിയ കനയ്യകുമാർ ഗാന്ധിജി, അംബേദ്​കർ, ഭഗത്​സിങ്​ എന്നിവരുടെ ചിത്രങ്ങൾ രാഹുൽ ഗാന്ധിക്ക്​ കൈമാറിയാണ്​ കോൺഗ്രസിലേക്ക്​ ചുവടുവെച്ചത്​. അതിനു മുമ്പ്​ സി.പി.ഐക്ക്​ രാജിക്കത്ത്​ കൈമാറി. എ.ഐ.സി.സി ആസ്​ഥാനത്ത്​ നടന്ന വാർത്തസമ്മേളനത്തിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ​ട്രഷറർ പവൻ ബൻസൽ എന്നിവർ കനയ്യയേയും ജിഗ്​നേഷിനെയും മൂവർണ ഷാൾ അണിയിച്ച്​ കോൺഗ്രസിലേക്ക്​ സ്വാഗതം ചെയ്​തു.

ഗുജറാത്ത്​ പി.സി.സി പ്രസിഡൻറ്​ ഹാർദിക്​ പ​ട്ടേൽ, കനയ്യയുടെ സ്വദേശമായ ബിഹാറിൽ പി.സി.സി പ്രസിഡൻറ്​ ചുമതല വഹിക്കുന്ന ഭക്​തചരൺദാസ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു. കനയ്യക്ക്​ ബിഹാറിലും ജിഗ്​നേഷിന്​ ​ ഗുജറാത്തിലും ഭാവിയിൽ നേതൃപരമായ പങ്ക്​ കോൺഗ്രസ്​ നൽകാനിരിക്കേയാണിത്​.


ഇന്ത്യയെന്ന ആശയത്തി​െൻറയും ഭരണഘടനയുടെയും സംരക്ഷണത്തിന്​ വേണ്ടിയാണ്​ കോൺഗ്രസ്​ തെരഞ്ഞെടുക്കുന്നതെന്ന്​ കനയ്യയും ജിഗ്​നേഷും വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും പഴക്കവും ജനാധിപത്യ പാരമ്പര്യവുമുള്ള പാർട്ടിയിൽ നിന്നുകൊണ്ടാണ്​ അതിന്​ കൂടുതൽ സാധിക്കുക.

കോൺഗ്രസ്​ ശക്​തിപ്പെട്ടാൽ മഹാത്മ ഗാന്ധിയുടെ ഒരുമ, ഭഗത്​സിങ്ങി​െൻറ ധീരത, അംബേദ്​കറുടെ തുല്യത സങ്കൽപങ്ങൾ സംരക്ഷിക്കപ്പെടും. ഒരു പ്രത്യേക ആശയം ഇന്ത്യയുടെ മൂല്യവും സംസ്​കാരവും ചരിത്രവും ഭാവിയൂം തകർക്കാൻ ശ്രമിക്കുകയാണെന്ന്​ കനയ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jignesh mevaniRahul Gandhi
News Summary - Ahead of Joining Cong, Mevani, Kanhaiya With Rahul Gandhi at Bhagat Singh Park
Next Story