Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അമിത് ഷാ ഉറങ്ങുകയാണോ?, വോട്ടർപട്ടികയിൽ റോഹിങ്ക്യകളുടെ പേരുണ്ടെങ്കിൽ തെളിയിക്കണം' ബി.ജെ.പിയെ വെല്ലുവിളിച്ച് ഉവൈസി

text_fields
bookmark_border
വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഹിങ്ക്യകളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്
Ahead of GHMC polls, Owaisi challenges BJP to reveal names of 1,000 Rohingyas in voters list
cancel

ഹൈദരാബാദ്: വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റോഹിങ്ക്യകളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ ബി.ജെ.പി അത് തെളിയിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. വോട്ടർമാരുടെ പട്ടികയിൽ അവരുടെ പേര് കാണിച്ചുതരാൻ ഉവൈസി ബി.ജെ.പിയെ വെല്ലുവിളിച്ചു.

30,000-40,000 റോഹിങ്ക്യകളെങ്കിലും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് പറഞ്ഞ ബി.ജെ.പി അതിൽ ആയിരം പേരുടെയെങ്കിലും പേര് കാണിച്ചുതരണം. നാളെ വൈകുന്നേരത്തോടെ പേരുകൾ അവർ വെളിപ്പെടുത്തണം. വിദ്വേഷം സൃഷ്ടിക്കുക എന്നതാണ് ബി.ജെ.പിയുടെ ഉദ്ദേശ്യമെന്നും ഉവൈസി പറഞ്ഞു.

'വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി കഴിഞ്ഞദിവസം ഇവിടെയെത്തി, ആളുകൾ എ.ഐ.എം.ഐ.എമ്മിന് വോട്ട് ചെയ്താൽ ടി.ആർ.എസിന് പ്രയോജനം ലഭിക്കുമെന്ന് പറഞ്ഞു. വോട്ടർ പട്ടികയിൽ 30,000-40,000 റോഹിംഗ്യകളുണ്ടെന്നും ബി.ജെ.പി പറയുന്നു. എന്തർഥത്തിലാണ് അവർ ഇക്കാര്യം പറയുന്നത് - ഉവൈസി ചോദിച്ചു.

'കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ?, പട്ടിക തയ്യാറാക്കുന്നത് അദ്ദേഹത്തിന്‍റെ ജോലിയല്ലേ? 30,000-40,000 റോഹിങ്ക്യകൾ വോട്ടർ പട്ടികയിൽ ഉണ്ടെന്നല്ലേ പറയുന്ന്?എങ്ങനെ സംഭവിച്ചു - അദ്ദേഹം ചോദിച്ചു. ഡിസംബർ ഒന്നിനാണ് ജി.എച്ച്.എം.സിയിലേക്കുള്ള തിരഞ്ഞെടുപ്പ്, 4 ന് വോട്ടെണ്ണും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ahead of GHMC polls, Owaisi challenges BJP to reveal names of 1,000 Rohingyas in voters list
Next Story