ലാലുവിനെ ബി.ജെ.പി സഹായിക്കുന്നുവെന്ന് നിതീഷ്
text_fieldsന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ബി.ജെ.പിക്കെതിരെ വിമർശനവുമായി ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ. ലാലു പ്രസാദ് യാദവുമായി ബി.ജെ.പി നീക്കുപോക്കുണ്ടായിരിക്കുകയാണെന്നാണ് നിതീഷിെൻറ വിമർശനം.
2005ലെ െഎ.ആർ.സി.ടി.സി ഹോട്ടൽ അഴിമതിയുമായി ബന്ധപ്പെട്ട് കേസിൽ ഉൾപ്പട്ട റെയിൽവേ ഉദ്യോഗസ്ഥെൻറ പ്രോസിക്യൂഷൻ നടപടികൾ ബി.ജെ.പിയും റെയിൽവേ മന്ത്രാലയവും വൈകിപ്പിക്കുകയാണെന്നാണ് ജെ.ഡി.യു വിമർശനം. ലാലുവിനെയും ഭാര്യ റായ്ബറിദേവിയേയും മകൻ തേജസ്വി യാദവിനെയും ഇയാൾ സഹായിച്ചുവെന്നും ജെ.ഡി.യു ആരോപിക്കുന്നുണ്ട്.
സി.ബി.െഎ കുറ്റപത്രം സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിൽ ഉൾപ്പെട്ട പ്രതികളിലൊരാളായ റെയിൽവേ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ലാലുവിനെ സഹായിക്കുന്നതിനാണ് മന്ത്രാലയം ഇത്തരം നടപടിയുമായി മുന്നോട്ട് പോകുന്നതെന്നാണ് വിമർശനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
