Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പുഷ്​പവൃഷ്​ടിക്ക്​...

‘പുഷ്​പവൃഷ്​ടിക്ക്​ പകരം പട്ടിണിമാറ്റൂ’; കേന്ദ്രത്തി​െൻറ പുതിയ ‘ടാസ്​കിനും’ വിമർശനം

text_fields
bookmark_border
‘പുഷ്​പവൃഷ്​ടിക്ക്​ പകരം പട്ടിണിമാറ്റൂ’; കേന്ദ്രത്തി​െൻറ പുതിയ ‘ടാസ്​കിനും’ വിമർശനം
cancel

ന്യൂഡൽഹി: കോവിഡ്​ വൈറസിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്ക്​ ആദരമർപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കൈകൊണ്ട നടപടികൾ കേന്ദ്ര സർക്കാർ അതേപടി ആവർത്തിക്കുന്നതിൽ സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നു. കോവിഡ്​ ചികിത്സകേന്ദ്രങ്ങൾക്ക്​ മുകളിൽ സൈന്യത്തെ ഉപയോഗിച്ച്​ ഞായറാഴ്​ച പുഷ്​പവൃഷ്​ടി നടത്തുമെന്ന്​ ​സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്​ വെള്ളിയാഴ്​ച നടത്തിയ പ്രഖ്യാപനം ഇതി​​​​െൻറ തുടർച്ചയെന്നാണ്​ ആരോപണം​. ​

ഏപ്രിൽ 28ാം തിയതി യു.എസിലെ എട്ട്​ നഗരങ്ങളിൽ നാവിക സേനയും വ്യോമസേനയും നടപ്പിലാക്കിയ പ്രവർത്തി ശ്രദ്ധയാകർഷിച്ചതി​​​​െൻറ അടിസ്​ഥാനത്തിലാണ്​ ഇന്ത്യയും ഇക്കാര്യം പകർത്തുന്നത്​. വ്യോമസേനയെ ഉപയോഗിച്ച്​ പുഷ്​പവൃഷ്​ടി നടത്തുകയല്ലാതെ നിരവധി ഉപയോഗങ്ങളുണ്ടെന്ന്​ ചൂണ്ടിക്കാണിക്കുകയാണ്​ സമൂഹമാധ്യമങ്ങൾ. േകാവിഡ്​ വ്യാപനം തടയാൻ നടപ്പിലാക്കിയ ലോക്​ഡൗൺ രണ്ടാഴ്​ച കൂടി നീട്ടിയ സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിന്​ വേണ്ട നടപടികൾ ​ൈകകൊള്ളാതെ പണം  ധൂർത്തടിക്കുകയാണെന്ന്​ ചുണ്ടിക്കാട്ടി രാഷ്​ട്രീയ കക്ഷിഭേദമന്യേ നിരവധി പേരാണ്​ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്​. 

‘ഇത്തരമൊരു പ്രവർത്തിക്ക്​ സൈന്യത്തെ ഉപയോഗപ്പെടുത്തുന്നത്​ അത്യന്തം അസ്വസ്​ഥത ഉളവാക്കുന്ന കാര്യമാണ്. വിമാനങ്ങൾ ഉപയോഗിച്ച്​ പുഷ്​പവൃഷ്​ടി നടത്താൻ ഉപയോഗിക്കുന്ന ഭീമമായ തുക ജനങ്ങളുടെ പട്ടി​ണി മാറ്റാനും പല സ്​ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആളുകളെ സ്വന്തം നാടുകളിലെത്തിക്കാനുള്ള യാത്രചെലവിനും ഉപയോഗിക്കണം’​ സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. 

വിമാനം പറത്താൻ ആവശ്യമായ ഇന്ധനത്തി​​​​െൻറയും പൂവി​​​​െൻറയും പണം പാഴാക്കുന്നതിന് പകരം​ ലോക്​ഡൗൺ മൂലം പട്ടിണിയിലായ പാവങ്ങളെ സഹായിക്കാനാണ്​ നിരവധിപേർ ആവശ്യ​െപ്പടുന്നത്​. കോവിഡ്​ ടെസ്​റ്റിങ്​ കിറ്റുകളും വ്യക്​തിഗത സുരക്ഷ ഉപകരണങ്ങളും വ്യോമസേനയുടെ സഹായത്തോടെ എത്തിച്ചാൽ ആ പ്രവർത്തി ന്യായീകരിക്കാമെന്നാണ്​ സകേത്​ ഗോഖലെ എന്നയാൾ പറയുന്നത്​. അതുപോലെ തന്നെ നിരവധി അന്തർ സംസ്​ഥാന തൊഴിലാളികളാണ്​ ലോക്​ഡൗൺ കാരണം സ്വന്തം നാടുകളിലേക്ക്​ നീങ്ങിക്കൊണ്ടിരിക്കുന്നത്​ ഇൗ സാഹചര്യത്തിൽ അവർക്ക്​ ഭക്ഷണമെത്തിക്കുന്നതും ഉചിതമായ നടപടിയാണെന്ന്​ ഒരു ട്വിറ്റർ ഉപയോക്താവ്​ ചുണ്ടിക്കാണിക്കുന്നു. 

ഏതായാലും വിമാനം പറക്കുകയല്ലേ അപ്പോൾ പിന്നെ വിവിധ സംസ്​ഥാനങ്ങളിൽ ഒറ്റ​െപട്ടുപോയ തൊഴിലാളികളെയും വിദ്യാർഥികളെയും തിരികെ സ്വന്തം കുടുംബങ്ങളിലെത്തിക്കാൻ സഹായിച്ചുകൂടേ എന്നും ആവശ്യമുയർന്നു. വിമാനം അനുവദിക്കാത്തതിനെത്തുടർന്നാണ്​ കാൻസർ മൂലം മരണമടഞ്ഞ ജവാന്​ അന്തിമോപചാരമർപിക്കാൻ സ്വന്തം മാതാപിതാക്കൾക്ക്​ 2000 കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നത്​. എന്നാലിപ്പോൾ ആശുപത്രികൾക്ക്​ മുകളിൽ പുഷ്​പവൃഷ്​ടി നടത്താൻ സർക്കാറിന്​ വ്യോമസേനയെക്കിട്ടിയെന്ന്​ ജോയ്​ എന്നയാൾ രോഷം കൊള്ളുന്നു. 

രണ്ടാം ലോകയുദ്ധത്തിന്​ ശേഷം ആകാശപ്രകടനങ്ങൾക്ക്​ മാത്രമായി അമേരിക്ക രൂപീകരിച്ച ബ്ലൂ എയ്​ഞ്ചൽസ്​ തണ്ടർ ബേഡ്​സ്​ എന്നീ വ്യോമവിഭാഗങ്ങളാണ്​ അമേരിക്കയിലെ ആശുപത്രികൾക്ക്​ മുകളിൽ പുഷ്​പവൃഷ്​ടി നടത്തിയത്​. ഇന്ത്യക്ക്​ ഇത്തരത്തിൽ പ്രത്യേക വിഭാഗമില്ലാത്തതിനാൽ തന്നെ ചെലവ്​ കൂടുമെന്നും വിമർശനമുണ്ട്​. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:migrantspovertyhospitalsIAFArmed ForcesIndia Newsflypastnetizenssuggetionsusarmycoronawarriors
News Summary - Ahead of Flypast, Twitter Has Suggestions For Armed Forces- india
Next Story