Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുര്‍മിത് റാം റഹീം...

ഗുര്‍മിത് റാം റഹീം സിങ്ങി​നെതിരായ കേസിലെ വിധി നാളെ: ആൾക്കൂട്ടങ്ങൾക്ക്​ വിലക്ക്​ 

text_fields
bookmark_border
ഗുര്‍മിത് റാം റഹീം സിങ്ങി​നെതിരായ കേസിലെ വിധി നാളെ: ആൾക്കൂട്ടങ്ങൾക്ക്​ വിലക്ക്​ 
cancel

ചണ്ഡിഗഢ്: ബലാത്സംഗക്കേസില്‍ നിയമനടപടി നേരിടുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുരു ഗുര്‍മിത് റാം റഹീം സിങ്ങി​​​െൻറ വിധി പ്രഖ്യാപിക്കാനിരിക്കെ പഞ്ചാബിൽ ജനങ്ങൾ ഒരുമിച്ച്​ കൂടുന്നതിന്​ വിലക്ക്​ ഏർപ്പെടുത്തി. 2002 ൽ അനുയായികളായ രണ്ട്​ സ്​ത്രീകളെ ബാലാത്സംഗം ചെയ്​ത കേസിൽ ഗുർമീത്തിനെതിരായ വിധി  നാളെയാണ്​  പ്രഖ്യാപിക്കുക.   കഴിഞ്ഞ രണ്ടുനിവസമായി ഗുർമീതി​​​െൻറ അനുയായികൾ കോടതി പരിസരത്തും റോഡുകളിലും തമ്പടിച്ചിരിക്കയാണ്​. ഇൗ സാഹചര്യത്തിൽ കേസിൽ വിധി പ്രതികൂലമാണെങ്കില്‍ അക്രമങ്ങള്‍ നടക്കാനിടയുണ്ടെന്ന സാധ്യത പരിഗണിച്ച് ഹരിയാനയിലും പഞ്ചാബിലും കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ സ്‌കൂളുകളും കോളേജുകളും 24, 25 തീയതികളില്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചണ്ഡിഗഢിലേക്കും പഞ്ച്​കുളയിലേക്കുമുള്ള ബസ്​ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്​. വൻപൊലീസ്​ സന്നാഹത്തിനു പുറമെ സി.ആര്‍.പി.എഫ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് വിഭാഗങ്ങളെയും പഞ്ച്കുള ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്.
കോടതി പരസിരത്തും പ്രധാനറോഡുകളിലും കവലകളിലുമായി 7000 പൊലീസുകാരെയാണ്​ നിയോഗിച്ചിട്ടുള്ളത്​. ഗുർമീത്​ റാമിന്​ സ്വാധീനമുള്ള ഗ്രാമങ്ങളിൽ പൊലീസ്​ മാർച്ച്​ നടത്തി. 
ഒരുലക്ഷത്തോളം അനുയായികളാണ് റാം റഹീം സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സെക്ടര്‍ 23 ലെ നാം പ്രാര്‍ഥനാ കേന്ദ്രമായ നാം ചര്‍ച്ചാ ഘറില്‍ ഇതിനോടകം എത്തിയിട്ടുള്ളത്.

ബലാത്സംഗ കേസിനു പുറമെ മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഗുർമീത്​ റാം റഹീം സിങ്​ വിചാരണ നേരിടുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabdera sacha saudamalayalam newsVERDICTGurmeet Ram Rahim Singh
News Summary - Ahead Of Dera Chief Verdict, Large Gatherings Banned All Over Punjab
Next Story