അഗസ്റ്റ ഇടപാട്: മുൻ േവ്യാമസേന മേധാവിക്ക് കുറ്റപത്രം
text_fieldsന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ േവ്യാമസേന മുൻ മേധാവി (െഎ.എ.എഫ്) എസ്.പി. ത്യാഗി ഉൾപ്പെടെ എട്ടുപേർെക്കതിരെ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. 3600 കോടി രൂപയുടേതാണ് അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.െഎ.പി ഹെലികോപ്ടർ കേസ്.
ത്യാഗിയെ കൂടാതെ െഎ.എ.എഫ് ഉപമേധാവി ജെ.എസ്. ഗുജറാൽ, അഗസ്റ്റ വെസ്റ്റ്ലൻഡ് സി.ഇ.ഒ ബ്രൂണോ സ്പോഗ്നോലി, ഇടനിലക്കാരൻ കാർലോ ഗെരോസ, മൈക്കൽ ജെയിംസ്, ഗുയിഡോ ഹാഷ്കേ, ഫിൻമെക്കാനിക്ക മുൻ ചെയർമാൻ ഗുസെപ്പെ ഒാർസി, ഇന്ത്യൻ ഇടനിലക്കാരൻ ഗൗതം ഖൈത്താൻ, ത്യാഗിയുടെ ബന്ധു ജൂലിയെന്ന സഞ്ജീവ് എന്നിവർെക്കതിരെ സി.ബി.െഎ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ത്യാഗിയെയും ബന്ധുവിനെയും ഖൈത്താനെയും സി.ബി.െഎ കഴിഞ്ഞ ഡിസംബറിൽ അറസ്റ്റ് ചെയ്തിരുന്നു. ഒരു േവ്യാമസേന മേധാവി അഴിമതിക്കേസിൽ പ്രതിയാകുന്നത് രാജ്യ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. ത്യാഗിക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റമാണ് സി.ബി.െഎ ആരോപിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
