അഗസ്റ്റവെസ്റ്റ്ലൻഡ് കുംഭകോണം: ഗൗതം ഖൈതാെൻറ ഭാര്യക്ക് ജാമ്യം
text_fieldsന്യൂഡൽഹി: അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ കുംഭകോണക്കേസിൽ പ്രതിയായ ഗൗതം ഖൈതാെൻറ ഭാര്യ റിതു ഖൈത്താന്‍ ഡൽഹി കോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളാണ് ഇരുവരും. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കോടതിയിൽ ഹാജരായ റിതുവിന് സ്പെഷൽ ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം നൽകിയത്.
ഇതേ കേസിൽ ഗൗതം ഖൈതാന്‍ ഏപ്രിൽ 16ന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. കള്ളപ്പണക്കേസിൽ ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസിെൻറ അടിസ്ഥാനത്തിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഖൈതാൻ ദമ്പതികൾക്കെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ െചയ്യുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
