Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരം മാധ്യമ...

കർഷക സമരം മാധ്യമ ശ്രദ്ധനേടാനുള്ള വേലയെന്ന്​ കേന്ദ്ര കൃഷി മന്ത്രി

text_fields
bookmark_border
കർഷക സമരം മാധ്യമ ശ്രദ്ധനേടാനുള്ള വേലയെന്ന്​ കേന്ദ്ര കൃഷി മന്ത്രി
cancel

ന്യൂ​ഡ​ൽ​ഹി: കാർഷിക ഉത്​പന്നങ്ങൾക്ക്​ വില വർധന ആവശ്യ​െപ്പട്ട്​ 104 ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരം  മാധ്യമ ശ്രദ്ധനേടാനുള്ള വേലയാണെന്ന്​ കേന്ദ്ര കൃഷിമന്ത്രി രാധാ സിങ് ആരോപിച്ചു​. എന്നാൽ സമരത്തെ അവമതിക്കുന്ന തരത്തിൽ കേന്ദ്രമന്ത്രി നടത്തിയ പരാമർശം രൂക്ഷ വിമർശനത്തിന്​ ഇടയാക്കി. മന്ത്രിയുടെത്​ അനവസരത്തിലുള്ള പരാമർശമാണെന്ന്​ കോ​ൺഗ്രസ്​ വിമർശിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാല ഖട്ടറും സമരം ​െചയ്യുന്ന കർഷകരെ പരിഹസിച്ചു. ഒരു പ്രശ്​നവും ഇവി​െടയില്ലെന്നും കർഷക സമരം അനാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാർഷികോൽപ്പന്നങ്ങൾ വിൽക്കുന്നില്ലെങ്കിൽ കർഷകർക്ക്​ തന്നെയായിരിക്കും നഷ്​ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, രാ​ജ​സ്​​ഥാ​ൻ, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്​​ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ​ സ​മ​രം ശ​ക്തി​പ്പെ​ട്ട​തോ​ടെ ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ പ​ഴ​ങ്ങ​ൾ​ക്കും പ​ച്ച​ക്ക​റി​ക​ൾ​ക്കും വി​ല കു​തി​ച്ചു​യ​ർ​ന്നിട്ടുണ്ട്​. എ​ന്നാ​ൽ, സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന​തി​ന്​ പ​ക​രം എ​തി​ർ​പ്ര​ചാ​ര​ണ​വു​മാ​യി അ​തി​നെ നേ​രി​ടാ​നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​റി​​​​െൻറ ശ്ര​മം.കർഷകർ അവരു​െട ഉത്​പന്നങ്ങൾ നാഗരകേന്ദ്രങ്ങളിലേക്ക്​ അയക്കാൻ വിസമ്മതിച്ചും പാല​ും പച്ചക്കറികളും റോഡി​െലാഴുക്കിയുമാണ്​ സമരം നടത്തുന്നത്​. സമരം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ന്ന​േ​താ​ടെ പാ​ൽ, പ​ഴം, പ​ച്ച​ക്ക​റി വി​ത​ര​ണം ത​ട​സ്സ​​പ്പെ​ട്ട്​ ച​ന്ത​ക​ൾ അ​ട​ച്ചു തു​ട​ങ്ങി. രാ​ഹു​ൽ ഗാ​ന്ധി, ക​മ​ൽ​നാ​ഥ്​ അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ്​ സ്​​പോ​ൺ​സ​ർ ചെ​യ്യു​ന്ന സ​മ​ര​മാ​െ​ണ​ന്ന ആ​േ​രാ​പ​ണ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ രം​ഗ​ത്തു​വ​ന്നിരുന്നു. 

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും സ്വാ​മി​നാ​ഥ​ൻ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ‘രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്​’ ആ​ണ്​ 10 ദി​വ​സ​ത്തെ സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്. 10 ല​ക്ഷ​ത്തോ​ളം ക​ർ​ഷ​ക​ർ അം​ഗ​ങ്ങ​ളാ​യു​ള്ള ‘ക​ക്കാ​ജി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശി​വ​കു​മാ​ർ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭാ​ര​തീ​യ കി​സാ​ൻ മ​സ്​​ദൂ​ർ സം​ഘ്​ ആ​ണ്​ സ​മ​ര​രം​ഗ​ത്തു​ള്ള സം​ഘ​ട​ന​ക​ളി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ​ത്. ഭ​ര​തീ​യ കി​സാ​ൻ യൂ​നി​യ​​​​െൻറ പ​ഞ്ചാ​ബ്, ഹ​രി​യാ​ന ഘ​ട​ക​ങ്ങ​ളും സ​മ​ര​ത്തി​നൊ​പ്പ​മു​ണ്ട്. ക​ർ​ഷ​ക മു​ന്നേ​റ്റം, ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം, മ​ല​നാ​ട്​ ക​ർ​ഷ​ക ര​ക്ഷാ​സ​മി​തി, ക​ർ​ഷ​ക സേ​ന എ​ന്നി​ങ്ങ​നെ നാ​ല്​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളാ​ണ്​ കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇ​തു​വ​രെ സ​മ​ര​ത്തി​ന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:agriculture ministerFarmers protestmalayalam newsAgriculture strikeRadha Singh
News Summary - Agriculture Minister Panned For Insensitive Comment On Farmers' Protest - India news
Next Story