Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാർഷിക നിയമം; കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ അഞ്ചിന്​ രാജ്യവ്യാപക റോഡ്​ ഉപരോധം
cancel
Homechevron_rightNewschevron_rightIndiachevron_rightകാർഷിക നിയമം; കർഷക...

കാർഷിക നിയമം; കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ അഞ്ചിന്​ രാജ്യവ്യാപക റോഡ്​ ഉപരോധം

text_fields
bookmark_border

ന്യൂഡൽഹി: വിവാദമായ രാഷ്​ട്രീയ നിയമങ്ങൾക്കെതിരെ നവംബർ അഞ്ചിന്​ 500ഒാളം കർഷക സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപക റോഡ്​ തടയൽ പ്രക്ഷോഭം.

സംയുക്ത കർഷക സംഘടനകളുടെ നേതൃത്വത്തിൽ നവംബർ 26നും 27നും ഡൽഹിയിലേക്ക്​ മാർച്ച്​ നടത്താൻ തീരുമാനിച്ചതിന്​ മുന്നോടിയായാണ്​ പ്രക്ഷോഭം. ഭാരതീയ കിസാൻ യൂനിയൻ, ഒാൾ ഇന്ത്യ കിസാൻ സംഘർഷ്​ കോർഡിനേഷൻ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​ മാർച്ച്​. കാർഷിക നിയമങ്ങൾക്ക്​ പുറമെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം ഉയരും.

ദില്ലി ചലോ മാർച്ചിൽ പഞ്ചാബിൽനിന്ന്​ മാത്രം 40,000ത്തിൽ അധികം കർഷകർ പ​െങ്കടുമെന്ന്​ കരുതുന്നതായി നേതാക്കൻമാർ പറഞ്ഞു. പഞ്ചാബിൽ ചരക്ക്​ ട്രെയിനുകൾ ഉൾപ്പെടെ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർത്തലാക്കിയത്​ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണെന്ന്​ കർഷക സംഘടനകൾ ആ​രോപിച്ചു. റെയിൽപാളത്തിലുള്ള കർഷകരുടെ പ്രതിഷേധം മുഴുവനായി അവസാനിപ്പിച്ചാൽ മാത്രമേ ചരക്കു ട്രെയിനുകൾ ഉൾപ്പെടെ പഞ്ചാബിൽ സർവിസ്​ നടത്തുവെന്ന്​ കേന്ദ്ര റെയിൽവേ മ​ന്ത്രാലയം അറിയിച്ചിരുന്നു.

ഒക്​ടോബർ 22ഒാടെ പഞ്ചാബിൽ ട്രെയിൻ തടയൽ സമരം അവസാനിപ്പിച്ചിരുന്നു. അമൃത്​സറിന്​ സമീപം മാ​ത്രമാണ്​ ഇപ്പോൾ ചില പ്രതിഷേധക്കാർ പാസഞ്ചർ ട്രെയിനുകളും പവർ പ്ലാൻറുകളിലേക്കുള്ള ട്രെയിനുകളും തടയുന്നതെന്നും ക്രാന്തികാരി കിസാൻ യൂനിയൻ നേതാവും പഞ്ചാബിൽ പ്രതിഷേധങ്ങൾക്ക്​ നേതൃത്വം വഹിക്കുന്ന വ്യക്തിയുമായ ദർശൻ പാൽ പറഞ്ഞു.

ചരക്ക്​ ട്രയിനുകൾ എത്താതായ​തോടെ സംസ്​ഥാനത്ത്​ അവശ്യ സാധനങ്ങൾക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. വളവും മറ്റു ലഭിക്കാതെയായി. അതിനാലാണ്​ റെയിൽറോക്കോ സമരം അവസാനിപ്പിച്ചത്​. എന്നാൽ പ്രതിഷേധക്കാർക്ക്​ ചീത്തപ്പേര്​ നൽകാനാണ്​ ബി.ജെ.പിയുടെ ശ്രമം. ഇതിലൂടെ പഞ്ചാബിലെ ജനങ്ങളെയും കർഷകരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധ പരിപാടികൾക്ക്​ നേതൃത്വം വഹിക്കുന്നതിനായി വി.എം. സിങ്​, ബൽബീർ സിങ്​ രാജേവാൾ, ഗുർനാം സിങ്​, രാജു ഷെട്ടി, യോഗേന്ദ്ര യാദവ്​ തുടങ്ങിയ നേതാക്കളെ ഉൾപ്പെടുത്തി കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabDelhi MarchAgriculture lawsFarm Laws Protest
News Summary - Agriculture laws Farmers plan national road blockade on November Fifth
Next Story