Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
burning crop
cancel
Homechevron_rightNewschevron_rightIndiachevron_right'കാർഷിക നയങ്ങളിൽ...

'കാർഷിക നയങ്ങളിൽ പുനരാലോചന വേണം'; കർഷകൻ നെല്ല്​ കൂട്ടിയിട്ട്​ കത്തിക്കുന്നതിന്‍റെ വിഡിയോ പങ്കുവെച്ച്​ വരുൺ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ കാർഷിക നയങ്ങളിൽ പുനരാലോചന വേണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി നേതാവും എം.പിയുമായ വരുൺ ഗാന്ധി കേന്ദ്ര സർക്കാറിനെതിരെ വീണ്ടും രംഗത്ത്​. ഉത്തർപ്രദേശിലെ ലഖിംപൂരിൽ നിന്നുള്ള ഒരു കർഷകന്‍റെ വീഡിയോ പങ്കുവെച്ചാണ്​ വരുൺ ട്വീറ്റ് ചെയ്​തത്​. വിളവെടുത്ത നെല്ല്​ 15 ദിവസമായിട്ടും വിൽക്കാൻ കഴിയാത്തതിന്‍റെ നിരാശയിൽ അവ കൂട്ടിയിട്ട്​ കത്തിക്കുന്നതിന്‍റെ വിഡിയോയാണ്​ പങ്കുവെച്ചത്​.

'സമോധ്​ സിംഗ്​ എന്ന ഉത്തർപ്രദേശിൽ നിന്നുള്ള കർഷകൻ 15 ദിവസമായി തന്‍റെ നെല്ല്​ വിൽക്കാൻ ശ്രമിക്കുകയാണ്​. അതിന്​ സാധിക്കാതെ വന്നതോടെ നിരാശയിൽ തന്‍റെ വിള മുഴുവൻ കത്തിച്ചു. നമ്മുടെ കാർഷിക നയങ്ങൾ പുനരാലോചന അത്യാവശ്യമാണ്​' -വിഡിയോ പങ്കുവെച്ച്​ വരുൺ ഗാന്ധി കുറിച്ചു.

സമോധ്​ സിംഗ്​ കൂട്ടിയിട്ട നെല്ലിൽ മണ്ണെണ്ണ ഒഴിക്കുന്നതും മറ്റുള്ളവർ അത്​ തടയാൻ ശ്രമിക്കുന്നതും വിഡ​ിയോയിൽ കാണാം. ഒടുവിൽ അയാൾ നെല്ലിലേക്ക്​​ തീ പകരുകയായിരുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്​ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ കഴിഞ്ഞദിവസം വരുൺ ഗാന്ധി രംഗത്തുവന്നിരുന്നു. കനത്ത മഴയിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നതിനെ തുടർന്നായിരുന്നു വരുണിന്‍റെ പ്രതികരണം.

കനത്ത മഴ നാശം വിതക്കു​േമ്പാൾ പൗരന്മാർ സ്വന്തം കാര്യം സ്വയം നോക്കണമെങ്കിൽ പിന്നെ എന്തിനാണ്​ ഒരു​ ഭരണസംവിധാനം എന്നായിരുന്നു വരുണിന്‍റെ ചോദ്യം. വരുണിന്‍റെ പിലിബിത്​ മണ്ഡലത്തിൽ കനത്ത മഴ നാശം വിതച്ചിരുന്നു. രണ്ടുദിവസമായി പെയ്​ത മഴയിൽ ബറേലി, പിലിബിത്​ ജില്ലകളിലായി മൂന്നുപേർക്ക്​ ജീവൻ നഷ്​ടമാകുകയും 100ഓളം പേർക്ക്​ വീടുകൾ നഷ്​ടമാകുകയും ചെയ്​തു. വെള്ളപ്പൊക്കത്തിൽ വിള നാശം സംഭവിച്ച കർഷകർക്ക്​ നഷ്​ടപരിഹാരം നൽകണമെന്ന ആവശ്യ​വുമായി വരുൺ ഗാന്ധി യോഗി ആദിത്യനാഥിന്​ കത്തെഴുതിയിരുന്നു.

അടുത്ത വർഷത്തെ ​നിയമസഭാ തെരഞ്ഞെടുപ്പിന്​ ഒരുങ്ങുന്നതിനിടെ വരുൺ ഗാന്ധി നടത്തുന്ന പ്രതിഷേധങ്ങൾ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്​. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്​ വരുൺ ഗാന്ധി. കർഷകസമരവും യു.പി ലഖിംപൂർ ഖേരി കർഷക കൊലയുമായി ബന്ധ​െപ്പട്ടും ബി.ജെ.പിയോട്​ കടുത്ത അതൃപ്​തി രേഖപ്പെടുത്തിയിരുന്നു.

ലഖിംപൂർ ഖേരി കർഷക കൊലയിൽ കേന്ദ്രമന്ത്രി അജയ്​ മിശ്രക്കും മകൻ ആശിഷ്​ മിശ്രക്കും എതിരെയും വരുൺ ഗാന്ധി രംഗത്തെത്തിയിരുന്നു. കർഷകർക്ക്​ നീതി ലഭ്യമാക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു വരുൺ ഗാന്ധിയുടെ പ്രതികരണം. ഇതിനുപിന്നാലെ, പ്രതികാര നടപടിയെന്നോണം വരുൺ ഗാന്ധിയെയും മാതാവ്​ മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varun gandhi
News Summary - ‘Agricultural policies need to be reconsidered’; Varun Gandhi shares a video of a farmer collecting and burning paddy
Next Story