ഇന്ത്യ - യു.എസ് കരാർ: കാർഷിക, ക്ഷീര ഉൽപന്നങ്ങളെ സംരക്ഷിച്ചു -ഗോയൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ നിർണായകമായ കാർഷിക, ക്ഷീര ഉൽപന്നങ്ങളെ പൂർണമായും സംരക്ഷിച്ച് കർഷക താൽപര്യങ്ങൾക്കും ഗ്രാമീണ ജീവിതോപാധികൾക്കും പരിരക്ഷ നൽകുന്നതിൽ ഇന്ത്യക്കുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണ് ഇന്ത്യ - യു.എസ് കരാർ എന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
ഗോതമ്പ്, അരി, ചോളം, സോയ, പാൽ, ചീസ്, ഇന്ധനത്തിനുള്ള എത്തനോൾ, പുകയില, ചില പച്ചക്കറികൾ മാംസം, കോഴി, ജനിതക മാറ്റംവരുത്തിയ ഭക്ഷ്യോൽപന്നങ്ങൾ എന്നിവയെ ഇത്തരം ഉൽപന്നങ്ങളായി കണക്കാക്കി ഇവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ യു.എസിന് തീരുവ ഇളവ് അനുവദിക്കില്ലെന്ന് ഗോയൽ പറഞ്ഞു.
ഓറഞ്ച്, പ്ലം, മുന്തിരി, നാരങ്ങ, വാഴപ്പഴം എന്നിവക്ക് ഇന്ത്യ നികുതി ഇളവ് നൽകില്ല. ധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, എണ്ണക്കുരു, പാൽ, പൗൾട്രി, മാംസ ഉൽപന്നങ്ങൾ എന്നിവക്ക് ഇന്ത്യ -യു.എസ് ഇടക്കാല വ്യാപാര കരാർ ചട്ടക്കൂട് പ്രകാരം പരിരക്ഷ കിട്ടുമെന്നും മന്ത്രി പറഞു. ഇറക്കുമതിക്ക് ഇന്ത്യ തീരുവ ഇളവ് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

