ദളിത് വരനെ ഉയർന്ന ജാതിക്കാർ ആക്രമിച്ചതായി പരാതി; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് ആഗ്ര പൊലീസ്
text_fieldsആഗ്ര: വിവാഹാഘോഷത്തിനിടെ ഉയർന്ന ജാതിക്കാർ ദളിത് വരനെ ആക്രമിച്ചതായി പരാതി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാഗ്ല തൽഫി നിവാസിയായ അനിത നൽകിയ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
അനിതയുടെ മകളുടെ വിവാഹാഘോഷയാത്ര മഥുരയിൽ നിന്ന് എത്തിയപ്പോഴാണ് സംഭവം നടന്നത്. ഗ്രാമത്തിൽ നിന്ന് അൽപ്പം അകലെയുള്ള വീട്ടിൽ വെച്ചാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. സംഗീതത്തിന്റെ അകമ്പടിയോടെ ഘോഷയാത്ര റോഡിലൂടെ നീങ്ങിയപ്പോൾ ഉയർന്ന ജാതിക്കാരിൽ നിന്നും ഒരു കൂട്ടം ആളുകൾ വടികളുമായി എത്തി വരനെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ബന്ധുക്കളായ ചിലർക്കും പരിക്കേറ്റിട്ടുണ്ട്.
അക്രമത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചതായും അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി.കെ റായ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് തിരിച്ചറിയുന്ന ഒമ്പത് ആളുകളുടെ പേരിലും തിരിച്ചറിയാത്ത 20 പേർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പി.കെ റായ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

