Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചു; നാസിക്കിൽ രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു

text_fields
bookmark_border
പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ചു; നാസിക്കിൽ രണ്ട് അഗ്നിവീറുകൾക്ക് വീരമൃത്യു
cancel

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷെല്ലുകൾ പൊട്ടിത്തെറിച്ച് ചില്ലുകൾ ശരീരത്തിൽ തുളഞ്ഞുകയറുകയായിരുന്നു. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ അഗ്നിവീറുകളാണ് വിരമൃത്യുവരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും ജീവൻ വെടിഞ്ഞത്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ആർട്ടിലറി സെന്‍ററിൽ അഗ്നിവീറുകൾ ആയുധപരിശീലനം നടത്തുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ അഗ്നിവീറുകളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ സൈന്യം അന്വേഷണം ആരംഭിച്ചു. ഹവിൽദാർ അജിത് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവലാലി ക്യാമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agniveers Killed As Field Gun Shell Explodes During Firing Practice In Nashik
Next Story