Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

5000 കിലോമീറ്റർ വരെ ആക്രമണ പരിധി; അഗ്നി-5 മിസൈൽ വിജയകരമായി പരീക്ഷിച്ചു

text_fields
bookmark_border
ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന് കരുത്തു പകരുന്നതാണ് പരീക്ഷണം
agni 5 271021
cancel

ന്യൂഡൽഹി: കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ എ.പി.ജെ. അബ്ദുൽ കലാം ദ്വീപിൽ നിന്ന് ഇന്ന് വൈകീട്ട് 7.50ഓടെയായിരുന്നു വിക്ഷേപണം. ഇന്ത്യ-ചൈന അതിർത്തി സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാണ് അഗ്നി-5 മിസൈൽ. ബെയ്ജിങ് ഉൾപ്പടെ ചൈനയിലെ പ്രധാന കേന്ദ്രങ്ങൾ വരെ ആക്രമണപരിധിയിലാക്കാൻ മിസൈലിന് സാധിക്കും.

ഖര ഇന്ധനം ഉപയോഗിച്ച് മൂന്ന് ഘട്ടങ്ങളിലായി പൂർണ പ്രവർത്തന സജ്ജമാകുന്ന ജ്വലനസംവിധാനമാണ് മിസൈലിന്‍റേത്. 5000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ വരെ കൃത്യമായി പതിക്കാനുള്ള ശേഷി മിസൈലിനുണ്ട്.

17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമുണ്ട്. അഗ്നി സീരിസിലെ അഞ്ചാമത്തെ മിസൈല്‍ ആണ് ഇത്. അഗ്നി 1 -700 കി.മി, അഗ്നി 2-2000 കി.മീ, അഗ്നി 3- 3500 കിലോമീറ്റർ, അഗ്നി 4 -2500 മുതല്‍ 3500 വരെ എന്നിങ്ങനെയാണ് പ്രഹരശേഷി.

2012 ഏപ്രിൽ 19നായിരുന്നു അഗ്നി 5ന്‍റെ ആദ്യപരീക്ഷണം നടന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agni-V Ballistic Missile With 5,000 Km Range Successfully Tested
Next Story