Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഗ്നി-3 മിസൈൽ രാത്രി പരീക്ഷണം നടത്തി
text_fieldsbookmark_border
ബാലസോർ (ഒഡിഷ): ആണവശേഷിയുള്ള അഗ്നി-3 ഭൂതല-ഭൂതല മിസൈലിെൻറ രാത്രികാല പരീക്ഷണം നടത്തി. ശനിയാഴ്ച രാത്രി ഒഡിഷ തീരത്തെ എ.പി.ജെ. അബ്ദുൽകലാം ദ്വീപിലെ ഇൻറഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു പരീക്ഷണം. മിസൈലിെൻറ സഞ്ചാരപഥം നിരീക്ഷിക്കുന്നതായും പരീക്ഷണത്തിെൻറ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
ഡി.ആർ.ഡി.ഒയുടെ സഹകരണത്തോടെ സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് ആണ് വിക്ഷേപണം നടത്തിയത്. അഗ്നി-3 മിസൈലിെൻറ നാലാമത്തെ പരീക്ഷണവും ആദ്യ രാത്രിപരീക്ഷണവുമാണിത്. 17 മീറ്റർ നീളവും രണ്ടു മീറ്റർ വ്യാസവുമുള്ള മിസൈലിന് 50 ടൺ ഭാരമുണ്ട്.
Next Story
