Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹപ്രായ ഏകീകരണം അടുത്ത പാർലമെന്‍റ് സമ്മേളനത്തിലേക്ക് മാറ്റിയേക്കും
text_fieldsbookmark_border
ന്യൂഡൽഹി: വിവാഹപ്രായ ഏകീകരണ ബിൽ അവതരണം അടുത്ത പാർലമെന്‍റ് സമ്മേളനത്തിലേക്ക് മാറ്റിയേക്കുമെന്ന സൂചന. ബുധനാഴ്ചയാണ് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താനുള്ള കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിനു പിന്നാലെ വിവിധ രാഷ്ട്രീയകക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പാർലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി പാർലമെൻ്റ് ഇന്നോ നാളെയോ അനിശ്ചിതകാലത്തേക്ക് പിരിയാനാണ് സാധ്യത. ബില്ല് സംബന്ധിച്ച് കോൺഗ്രസിൽ ഭിന്നതയുണ്ട്.
അതേസയം, വോട്ടർപട്ടികയും ആധാറും ബന്ധിപ്പിക്കാനുള്ള ബില്ല് വരുന്ന സാഹചര്യത്തിൽ രാജ്യസഭയിൽ ഹാജരാവാൻ കോൺഗ്രസും ബി.ജെ.പിയും അംഗങ്ങൾക്ക് വിപ്പു നൽകി. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭാ 2 മണി വരെ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

