Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപിൽ ജനദ്രോഹ നടപടികൾ തുടരുന്നു; നാളികേര ഷെഡുകൾ പൊളിക്കാൻ ഉത്തരവ്

text_fields
bookmark_border
ദ്വീപിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു
Lakshadweep-kavarathi
cancel

കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ജനദ്രോഹ നടപടികൾ തുടരുന്നു. ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകൾ പൊളിച്ചുനീക്കാനാണ് പുതിയ ഉത്തരവ്. അഗത്തി ഡെപ്യൂട്ടി കലക്ടറാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

50 വർഷം മുമ്പ് സ്ഥാപിച്ച ഷെഡുകൾ പൊളിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവിനെതിരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്ന് കർഷകർ പറഞ്ഞു.

ഇതിനിടെ, ലക്ഷദ്വീപിലെ ബി.ജെ.പി നേതാക്കളെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ അബ്ദുൽ ഖാദറും ഉപാധ്യക്ഷൻ കെ.പി. മുത്തുകോയയുമാണ് ഡൽഹിയിലെത്തിയത്. ലക്ഷദ്വീപ് ഡൽഹി ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഇവർ, ആഭ്യന്തര മന്ത്രാലയം അധികൃതരുമായും ബി.ജെ.പി കേന്ദ്ര നേതാക്കളുമായും നാളെ കൂടിക്കാഴ്ച നടത്തും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Agathi Deputy Collector Order to demolish coconut sheds in Lakshadweep
Next Story