Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടിയിൽ...

തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്; യുവാവ്​ മരിച്ചു, സംഘർഷം തുടരുന്നു

text_fields
bookmark_border
തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്;  യുവാവ്​ മരിച്ചു, സംഘർഷം തുടരുന്നു
cancel

തൂത്തുക്കുടി: പൊലീസ്​ വെടിവെപ്പിൽ ചൊവ്വാഴ്​ച പത്തുപേർ മരിച്ച തൂത്തുക്കുടിയിൽ വീണ്ടും വെടിവെപ്പ്​; ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. അണ്ണാനഗറിലാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ്​ നടത്തിയ വെടിവെപ്പിൽ കാളിയപ്പൻ (22) മരിച്ചത്. ജനക്കൂട്ടം പൊലീസ്​ വാനുകൾ കത്തിച്ചു. നിരവധി വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ്​ പലതവണ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി. നിരോധാജ്ഞ ലംഘിച്ചാണ് ജനക്കൂട്ടം തെരുവിലിറങ്ങിയത്​. 

ഗുരുതര ആരോഗ്യപ്രശ്നം സൃഷ്​ടിക്കുന്ന സ്​റ്റെർലൈറ്റ്​ കോപ്പർ പ്ലാൻറ് പൂട്ടണമെന്നാവശ്യപ്പെട്ട് തൂത്തുക്കുടി നിവാസികൾ നടത്തിയ കലക്ടറേറ്റ് മാർച്ചിന് നേരെയായിരുന്നു കഴിഞ്ഞദിവസം പൊലീസ്​ വെടിവെപ്പ്. പ്ലാൻറ് പൂട്ടാതെ കൊല്ലപ്പെട്ട പത്തുപേരുടെ പോസ്​റ്റ്മോർട്ടത്തിന്​ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. ഒടുവിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു പോസ്​റ്റ്​മോർട്ടം. 

ചൊവ്വാഴ്​ച വെടിവെപ്പിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി മുറ്റത്തെ സംഘർഷമാണ് ബുധനാഴ്​ച വെടിവെപ്പിലേക്ക് നീങ്ങിയത്. ആശുപത്രിയിലെത്തിയ കലക്ടർക്കെതിരെ മുദ്രവാക്യവുമായി സ്​ത്രീകളടക്കമുള്ളവർ തടിച്ചുകൂടി. വീടുകളിൽ പൊലീസ്​ നരനായാട്ട് നടത്തിയതും േഗ്രസ്​ നഗറിലെ വെടിവെപ്പിൽ ജാൻസി എന്ന സ്​ത്രീ മരിച്ചതുമായിരുന്നു ജനരോഷത്തിന്​ കാരണം. ഇതിനിടെ, കമൽഹാസൻ ആശുപത്രിയിലെത്തിയപ്പോൾ ജനശ്രദ്ധ മാറിയതിനെതുടർന്നാണ് കലക്ടർ സ്​ഥലം വിട്ടത്. 

കമൽഹാസൻ, ടി.എൻ.പി.സി.സി പ്രസിഡൻറ് തിരുനാവക്കരശ് തുടങ്ങിയവർ മടങ്ങിയശേഷമാണ് പൊലീസ്​ ലാത്തിച്ചാർജും കണ്ണീർവാതകപ്രയോഗവും നടത്തിയത്​. ആശുപത്രി മുറ്റത്തുനിന്നവരെ വിരട്ടിയോടിച്ചതോടെ കല്ലേറുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രി മുറ്റം കലാപഭൂമിയായി. പൊലീസ്​ വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടായതോടെ പൊലീസ്​ പ്രധാന റോഡിലിറങ്ങി കണ്ടവരെയെല്ലാം അടിച്ചോടിച്ചു. തുടർന്ന് പൊലീസ്​ റൂട്ട് മാർച്ച് നടത്തുന്നതിനിടെയാണ് ൈബ്രൻറ്​ നഗർ രണ്ടാം തെരുവിൽ നിർത്തിയിട്ട രണ്ട് പൊലീസ്​ വാനുകൾ കത്തിച്ചത്​.

അണ്ണാനഗറിൽ കല്ലേറിൽ എസ്.പിക്കും ഒരു കോൺസ്​റ്റബിളിനും പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ റബർ ബുള്ളറ്റാണ്​ പ്രയോഗിച്ചതെന്ന് പൊലീസ്​ പറയുന്നു. കാളിയപ്പൻ സംഭവസ്​ഥലത്ത് മരിച്ചു. മറ്റ് രണ്ടുപേർ ചികിത്സയിലാണ്. വെടിവെപ്പിനെതുടർന്ന് ആശുപത്രി പരിസരവും ടൗണും പൊലീസ്​ നിയന്ത്രണത്തിലായി. കഴിഞ്ഞദിവസം വെടിവെപ്പിൽ പരിക്കേറ്റ 79 പേർ തൂത്തുക്കുടി ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇവരിൽ 17 പേരുടെ ദേഹത്തുനിന്ന്​ വെടിയുണ്ട നീക്കി. പരിക്കേറ്റ 30ഓളം പൊലീസുകാർ തിരുനെൽവേലി ആശുപത്രിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsThoothukudy
News Summary - Again fire in thoothukkudy One person dead, 3 injured in fresh violence at Anna Nagar in #Thoothukudi
Next Story