Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അര മണിക്കൂറിനുള്ളിൽ മാപ്പുപറഞ്ഞാൽ കേസ്​ അവസാനിപ്പിക്കാം; പ്രശാന്ത്​ ഭൂഷണോട്​​ സുപ്രീംകോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightഅര മണിക്കൂറിനുള്ളിൽ...

അര മണിക്കൂറിനുള്ളിൽ മാപ്പുപറഞ്ഞാൽ കേസ്​ അവസാനിപ്പിക്കാം; പ്രശാന്ത്​ ഭൂഷണോട്​​ സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷണിന്​ മാപ്പ്​ പറയാൻ അര മണിക്കൂർ സമയം കൂടി സുപ്രീംകോടതി അനുവദിച്ചു. മാപ്പുപറഞ്ഞാൽ പ്രശാന്ത്​ ഭൂഷണെ ശി​​ക്ഷിക്കരുതെന്നും​ താക്കീത്​ ചെയ്​ത്​ കേസ്​ അവസാനിപ്പിക്കണമെന്നും അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അഭ്യർഥിച്ചിരുന്നു.

എന്നാൽ മാപ്പ്​ പറയാത്ത പ്രശാന്ത്​ ഭൂഷണെ എന്തുചെയ്യുമെന്ന്​​ ജസ്​റ്റിസ്​ അരുൺ മിശ്ര ചോദിച്ചു. ഭൂഷ​െൻറ കോടതിയലക്ഷ്യ പരാമർശങ്ങൾ കോടതി രേഖകളിൽ നിന്നും നീക്കി കേസ്​ അവസാനിപ്പിക്കണമെന്ന അറ്റോർണി ജനറലി​െൻറ വാദത്തോട്​ ഉത്തമബോധ്യത്തിൽ ചെയ്​തതാണെന്ന്​ പ്രശാന്ത്​ ഭൂഷൺ സ്വയം സമ്മതിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ്​ രേഖകളിൽ നിന്നും നീക്കം ചെയ്യുകയെന്ന്​ അരുൺമിശ്ര മറുപടി നൽകി.

ത​െൻറ ട്വീറ്റുകളിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത്​ഭൂഷൺ നേരത്തേ സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justice arun mishraPrashant Bhushansupreme court
Next Story