Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Asha Kandara
cancel
Homechevron_rightNewschevron_rightIndiachevron_rightശുചീകരണ...

ശുചീകരണ തൊഴിലാളിയായിരുന്ന നഗരത്തിൽ ഇനി സബ്​ കലക്​ടർ; ഇത്​ രാജസ്​ഥാനിലെ 'ആനി ശിവ'

text_fields
bookmark_border

ജയ്​പൂർ: പ്രതികൂല സാഹചര്യങ്ങളോട്​ പടവെട്ടി തൂപ്പുജോലിയിൽനിന്ന്​ സബ്​ കലക്​ടർ പദവി കൈയെത്തിപ്പിടിച്ചിരിക്കുകയാണ്​ രാജസ്​ഥാനിലെ 'ആനി ശിവ'യായ ആശ കന്ദാര. 2002ൽ ഭർത്താവ്​ ഉപേക്ഷിച്ച്​ പോയതിന്​ പിന്നാലെ രണ്ടു കുട്ടികളെ വളർത്തുകയും സംസ്​ഥാനത്തെ ഉന്നത പദവി​യേക്കുള്ള പരീക്ഷക്കായി പഠിക്കുകയും ജീവിതത്തോ​ട്​ പടവെട്ടുകയുമായിരുന്നു ആശ.

കുടുംബം മുന്നോട്ട​ു​കൊണ്ടുപോകാനായി നാരാങ്ങാവെള്ളം വിറ്റ്​ ജീവിച്ച നാട്ടിൽ പൊലീസുകാ​രിയായി ചുമതലയേറ്റെടുത്ത ആനി ശിവയുടെ ജീവിതത്തിന്​ സമാനമാണ്​ ആശയുടേതും.

ഭർത്താവ്​ ഉപേക്ഷിച്ച്​ പോയതിന്​ ശേഷമായിരുന്നു രാജസ്​ഥാനിലെ ജോധ്​പുർ സ്വദേശിയായ ആശയുടെ ബിരുദ പഠനം. 2016ൽ അവർ ബിരുദം പൂർത്തിയാക്കി. രാജസ്​ഥാൻ അഡ്​മിനിസ്​ട്രേറ്റീവ്​ ഓഫിസർ പരീക്ഷയായിരുന്നു ആശയുടെ ലക്ഷ്യം. 2018ൽ ആശ പരീക്ഷ എഴുതി.

അതിനുശേഷമാണ്​ മുനിസിപ്പൽ കോർപറേഷനിലെ തൂപ്പുകാരിയായി ജോലിക്ക്​ കയറുന്നത്​. ഫലം വരാൻ കാത്തിരിക്കാനുള്ള സാഹചര്യം അന്ന്​ ആശക്കുണ്ടായിരുന്നില്ല. മറ്റു വരുമാന മാർഗങ്ങളില്ലാത്തതിനാൽ തൂപ്പുജോലിക്ക്​ കയറി.

കോവിഡ്​ വില്ലനാ​യതോടെ 2018ലെ പ്രിലിമിനറി പരീക്ഷ ഫലം ഒക്​ടോബറിൽ പ്രസിദ്ധീകരിച്ചെങ്കിലും 2021 ജൂലൈ 14നാണ്​ മെയിൻ പരീക്ഷഫലം പ്രഖ്യാപിച്ചത്​​. ആശ മെറിറ്റ്​ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്​തു.

ആർ.എ.എസ്​ പട്ടികയിൽ ഇടംപിടിച്ചതോടെ സന്തോഷത്തിന്​ അതിരുകളില്ലെന്നായിരുന്നു ആശയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SweeperRajasthan Administrative ExamAsha Kandara
News Summary - After Working As Sweeper, Single Mom Of Two Clears Rajasthan Administrative Exam
Next Story