Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചണ്ഡിഗഢ്​ മുനിസിപ്പൽ...

ചണ്ഡിഗഢ്​ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ്​ നേതാവ്​ ബി.ജെ.പിയിൽ

text_fields
bookmark_border
Harpreet Kaur Babla joins bjp
cancel
camera_alt

ദേവീന്ദർ സിങ്​ ബബ്ലയും (ഇടത്ത്​ നിന്ന്​ രണ്ടാമത്​) ഹർപ്രമീത്​ കൗർ ബബ്ലയും (വലത്ത്​ നിന്ന്​ മൂന്നാമത്​) ബി.ജെ.പിയിൽ ചേർന്നപ്പോൾ

ന്യൂഡൽഹി: ചണ്ഡിഗഢ്​ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച്​ ദിവസങ്ങൾ പിന്നിടുന്നതിന്​ മുമ്പേ കോൺഗ്രസ്​ നേതാവ്​ ഹർപ്രമീത്​ കൗർ ബബ്ല കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്നു. ഹർപ്രീതി​നൊപ്പം ഭർത്താവും മുതിർന്ന കോൺഗ്രസ്​ നേതാവുമായ ദേവീന്ദർ സിങ്​ ബബ്ലയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്​.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ചണ്ഡിഗഢ്​ എം.പി കിരൺ ഖേർ, ചണ്ഡിഗഢ്​ ബി.ജെ.പി അധ്യക്ഷൻ അരുൺ സൂദ്​, മുൻ അധ്യക്ഷൻ സഞ്ജയ്​ ഠണ്ഡൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.

മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 10ാം വാർഡിൽ നിന്ന്​ കോൺഗ്രസ്​ ടിക്കറ്റിലായിരുന്നു ഹർപ്രീത്​ വിജയിച്ചത്​. കുറച്ച്​ കോൺഗ്രസ്​ കൗൺസിലർമാരെയും ​​കൊണ്ട്​ പാർട്ടി വിട്ടാൽ ഭാര്യക്ക്​ മേയർ പദവി നൽകാമെന്ന്​ ദേവീന്ദറിന്​ ബി.ജെ.പി വാഗ്ദാനം നൽകിയതായാണ്​ വിവരം.

അടുത്തിടെ നടന്ന ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്​മി പാർട്ടി 14 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബി.ജെ.പി 12 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന്​ എട്ട്​ സീറ്റുകൾ ലഭിച്ചു. ഒരു സീറ്റിൽ ശിരോമണി അകാലിദൾ വിജയിച്ചു. 35 അംഗങ്ങളുള്ള കോർപറേഷനിൽ സ്വന്തം സ്ഥാനാർഥിയെ മേയറാക്കി വിജയിപ്പിക്കാൻ 19 അംഗങ്ങളുടെ പിന്തുണ വേണം. 35 കൗൺസിലർമാരെ കൂടാതെ എം.പിക്കും വോട്ടവകാശമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChandigarhcongressBJPharpreet Kaur Babla
News Summary - after winning Chandigarh civic poll Congress leader Harpreet Kaur Babla joins BJP
Next Story