Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ...

ബംഗാളിൽ ജനാധിപത്യത്തിന്​ ശ്വാസംമുട്ടുന്നുവെന്ന്​ ബി.ജെ.പി, അമിത്​ ഷാ ​ദൈവമാ​ണോയെന്ന്​ മമത

text_fields
bookmark_border
Amit-Shah-and-Mamata
cancel

കൊൽക്കത്ത: പശ്​ചിമബംഗാളിൽ ജനാധിപത്യത്തിന്​ ശ്വാസംമുട്ടുകയാണെന്ന്​ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ഷാ. തെ​ര​ഞ ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​മി​ത്​ ഷാ​യു​ടെ ‘റോ​ഡ്​​ഷോ’​ക്ക്​ നേ​രെ കൊ​ൽ​ക്ക​ത്ത​യി​ൽ ക​ ല്ലേ​റും ക​രി​െ​ങ്കാ​ടി​യും ഉണ്ടായതിൻെറ പിറകെയാണ്​ വിമർശനം. ബംഗാളിൽ പഞ്ചായത്ത്​ തെരഞ്ഞെടുപ്പിനിടെയുണ്ടായ അ ക്രമങ്ങളിൽ 60 ബി.ജെ.പി പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമമുണ്ടായി. തൃണമൂൽ ഗുണ്ടകളുടെ അക്രമങ്ങൾ സഹിക്കുന്ന ബംഗാളിലെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അമിത്​ ഷാ പറഞ്ഞു.

അമിത്​ ഷായുടെ റോഡ്​​േഷാക്കിടെയ​ുണ്ടായ അക്രമസംഭവങ്ങൾ ബി.​െജ.പി ബംഗാളിനു പുറത്തു നിന്ന്​ ഇറക്കിയ ഗുണ്ടകൾ സൃഷ്​ടിച്ചതാണെന്ന്​ മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടിച്ചു. അമിത്​ഷാ ദൈവ​മാണോ ആരും പ്രതിഷേധിക്കതിരിക്കാനെന്നും മമത ചോദിച്ചു.

അമിത്​ ഷാ ആരാണ്​ എന്നാണ്​ കരുതുന്നത്​? അദ്ദേഹം എല്ലാത്തിനും മുകളിലാണെന്നാണോ വിചാരം? ആരും പ്രതിഷേധിക്കാതിരിക്കാൻ അമിത്​ ഷാ ദൈവമാണോ? - നോർത്ത്​ കൊൽക്കത്തയിലെ വിദ്യാസാഗർ കോളജ്​ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.

വി​ദ്യാ​സാ​ഗ​ർ കോ​ള​ജി​ന്​ പു​റ​ത്തു​നി​ന്നും യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​റ്റ​ലി​ൽ​നി​ന്നും അമിത്​ ഷായുടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യിരുന്നു. തുടർന്ന്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഹോ​സ്​​റ്റ​ലി​​​​​െൻറ ഗേ​റ്റ്​ പൂ​ട്ടി​യി​ടു​ക​യും ഗേ​റ്റി​ന്​ പു​റ​ത്തു​ള്ള ബൈ​ക്കു​ക​ൾ​ക്ക്​ തീ​വെ​ക്കു​ക​യും ഹോ​സ്​​റ്റ​ലി​ന്​ നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്​​തു. ഇ​തി​നി​ട​യി​ൽ കോ​ള​ജി​ന്​ മു​മ്പി​ലു​ള്ള കോ​ള​ജി​​​​​െൻറ സ്​​ഥാ​പ​ക​നാ​യ ഇൗ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​​​​​െൻറ പ്ര​തി​മ ബി.​ജെ.​പി​ക്കാ​ർ ത​ക​ർ​ത്തിരുന്നു. പൊ​ലീ​സെത്തിയാണ്​​ രം​ഗം ശാ​ന്ത​മാ​ക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeAmit Shahmalayalam newsRoad ShawLok Sabha Electon 2019
News Summary - After Violence In Kolkata, Mamata Banerjee-BJP War Of Word - India News
Next Story