Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസവർക്കർക്കെതിരായ...

സവർക്കർക്കെതിരായ സേവാദൾ പരാമർശങ്ങളെ അപലപിച്ച്​ എൻ.സി.പി

text_fields
bookmark_border
nawab-malik
cancel

മുംബൈ: ഹിന്ദുമഹാസഭാ സഹസ്ഥാപകൻ വി.ഡി. സവർക്കർക്കെതിരായ കോൺഗ്രസ് പോഷക സംഘടന സേവാദൾ​ വിമർശനങ്ങളെ അപലപിച്ച്​ എൻ.സി.പി. സവർക്കറുമായി ആശയപരമായ ഭിന്നതയുണ്ടെങ്കിലും വ്യക്​തിപരമായ അധിക്ഷേപങ്ങൾ ഒഴിവാക്കണമെന്ന്​ എൻ.സി.പി നേത ാവ്​ നവാബ്​ മാലിക്​ പറഞ്ഞു.

അധിക്ഷേപിക്കുന്ന രീതിയിലുള്ള ലേഖനങ്ങൾ എഴുതുന്നത്​ ഒഴിവാക്കണം. ആശയപരമായ ഭിന്നതകൾ സ്വാഭാവികമാണ്​. മരിച്ചയാളെ കുറിച്ചുള്ള വ്യക്​തിപരമായ പരാമർശങ്ങൾ ഒഴിവാക്കുന്നതാണ്​ നല്ലത്​. ഇതുമായി ബന്ധപ്പെട്ട്​ സേവാദൾ പുറത്തിറക്കിയ ബുക്​ലെറ്റ്​ പിൻവലിക്കണമെന്നും എൻ.സി.പി ആവശ്യപ്പെട്ടു.

സവർക്കർക്കെതിരായ പരാമർശങ്ങളിൽ ശിവസേന അതൃപ്​തി പ്രകടിപ്പിച്ച്​ രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ എൻ.സി.പിയു​ടേയും വിമർശനം. സവർക്കർക്ക്​ ഗോദ്​സേയുമായി സ്വവർഗ ലൈംഗിക ബന്ധമുണ്ടെന്നായിരുന്നു സേവാദൾ പുറത്തിറക്കിയ ബുക്​ലെറ്റിലെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpmalayalam newsindia newsnawab malik
News Summary - After Shiv Sena, NCP condemns Congress -India news
Next Story