Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശ്ലീല വിഡിയോ;...

അശ്ലീല വിഡിയോ; ദാമൻ–ദിയു ബി.ജെ.പി അധ്യക്ഷൻ രാജിവെച്ചു

text_fields
bookmark_border
Gopal-Tandel
cancel

ദാമൻ: മുൻ എം.പിയും കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിലെ ബി.ജെ.പി അധ്യക്ഷനുമായ ഗോപാൽ ടൻഡെൽ രാജി​െവച്ചു. ഇദ്ദേഹത്ത ി​േൻറതെന്ന പേരിൽ യുവതിയുമൊത്തുള്ള അശ്ലീല വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണു രാജി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്ക്​ ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു.

ദാമൻ-ദിയു ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്ക്​ അടുത്ത ആഴ്​ച തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെയാണ്​ വിഡിയോ പ്രചരിച്ചത്​. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാനായി പാർട്ടിയിലുള്ളവർതന്നെയാണ്​ ത​​​െൻറ മുഖം മോർഫ് ചെയ്തു ചേർത്ത വ്യാജ വിഡിയോ പ്രചരിപ്പിച്ചതെന്ന്​ ​ഗോപാൽ ആരോപിച്ചു. നേരത്തേ കോൺഗ്രസിലും എൻ.സി.പിയിലും പ്രവർത്തിച്ച ഗോപാൽ നാലുവർഷം മുമ്പാണ്​ ബി.ജെ.പിയിലെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPsex videoDaman & Diu
News Summary - After sex video, Daman & Diu BJP prez offers to resign
Next Story