സെന്തിൽ ബാലാജിക്ക് പിന്നാലെ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടിലും ഇ.ഡി റെയ്ഡ്
text_fieldsചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. തിങ്കളാഴ്ച രാവിലെയാണ് മന്ത്രിയുടെ ചെന്നൈയിലെയും വില്ലുപുരത്തെയും വീടുകളിലടക്കം ഇ.ഡി റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായും മകനും എം.പിയുമായ ഗൗതം സിംഗാമണിയുമായും ബന്ധപ്പെട്ട ഒമ്പത് സ്ഥലങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിനായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബംഗളൂരുവിലേക്ക് പോകുന്ന ദിവസമാണ് പരിശോധന നടക്കുന്നത്.
2020ൽ പൊന്മുടിയുടെ മകനും എം.പിയുമായ ഗൗതം സിംഗാമണിക്കെതിരെ ഇ.ഡി അന്വേഷണം നടക്കുകയും 8.6 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്ത് ആഴ്ചകൾക്ക് ശേഷമാണ് മറ്റൊരു മന്ത്രിയുടെ വീട്ടിൽ കൂടി ഇ.ഡിയുടെ റെയ്ഡ്. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലായിരുന്നു സെന്തില്‍ ബാലാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പ് നൽകുന്ന വിഡിയോയുമായി രംഗത്തുവന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

