സുപ്രീംകോടതി മുന്നറിയിപ്പിന് പിന്നാലെ 11 വനിതകൾക്ക് സ്ഥിരം കമ്മീഷൻ നൽകാൻ കരസേന
text_fieldsന്യൂഡൽഹി: 11 വനിതകൾക്ക് സ്ഥിരം കമ്മീഷൻ നൽകുമെന്ന് അറിയിച്ച് സൈന്യം. യോഗത്യകളുണ്ടായിട്ടും സ്ഥിരം കമ്മീഷൻ നൽകുന്നില്ലെന്ന് കാണിച്ച് 11 വനിതകളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹരജി പരിഗണിക്കുന്നവേളയിലാണ് സൈന്യം നിലപാട് അറിയിച്ചത്.
സുപ്രീംകോടതി ഉത്തരവ് ലംഘിച്ചാൽ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്ന് കരസേനക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാവുമെന്ന് സൈന്യം കോടതിക്ക് ഉറപ്പു നൽകിയത്. വനിത ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ സുപ്രീംകോടതി നവംബർ 26 വരെ സമയം അനുവദിച്ചിട്ടുണ്ട്.
2020 ഫെബ്രുവരിയിലാണ് വനിത ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടത്. വനിത ഉദ്യോഗസ്ഥർക്ക് കമാൻഡ് പോസ്റ്റിങ് ലഭിക്കുന്നതിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

