ഉസ്മ തിരിച്ചെത്തി; നാടിെൻറ സ്നേഹത്തിലേക്ക്...
text_fieldsന്യൂഡൽഹി/ ലാഹോർ: പാക് പൗരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്ത ഇന്ത്യൻ യുവതി ഉസ്മ അഹ്മദ് നാട്ടിൽ തിരിച്ചെത്തി. ഇന്ത്യയിലേക്ക് മടങ്ങാൻ ഇസ്ലാമാബാദ് ഹൈകോടതി ബുധനാഴ്ച അനുമതി നൽകിയതിനെ തുടർന്ന് പൊലീസ് സുരക്ഷയിൽ വാഗ അതിർത്തിവരെ എത്തിയ അവർ ഇന്ത്യൻ മണ്ണിൽ സ്നേഹപൂർവം സ്പർശിച്ചു. ‘ഇന്ത്യയുടെ പുത്രി’യെന്ന് വിശേഷിപ്പിച്ച് സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അവർ അനുഭവിച്ച കഷ്ടപ്പാടുകൾ ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരും ഉസ്മക്കൊപ്പം ഉണ്ടായിരുന്നു. അമൃത്സറിനടുത്താണ് അവർ വാഗ അതിർത്തി കടന്നത്. മാതൃരാജ്യത്ത് പോകുന്നതിൽ ഉസ്മ സന്തോഷവതിയായി കാണപ്പെട്ടുവെന്ന് പാക് റെയ്ഞ്ചേഴ്സ് ഉദ്യോഗസ്ഥൻ പി.ടി.െഎയോട് പറഞ്ഞു. മാധ്യമപ്രവർത്തകരെ ഉസ്മയുമായി സംസാരിക്കാൻ അനുവദിച്ചില്ല. അവരുടെ യാത്രാരേഖകൾ പാക് കോടതി വഴി കൈമാറിയിരുന്നു.
സർക്കാറിന് നന്ദി രേഖപ്പെടുത്തിയ ഉസ്മയുടെ കുടുംബം അവർക്ക് ഇത്രപെെട്ടന്ന് തിരിെച്ചത്താൻ കഴിയുമെന്ന് കരുതിയതല്ലെന്ന് പറഞ്ഞു. "തിരിച്ചുവരവ് വേഗത്തിലായതിൽ വളരെ സന്തോഷം’’ -ഉസ്മയുടെ സഹോദരൻ വസീം അഹ്മദ് പറഞ്ഞു. തിരിച്ചെത്തിക്കാൻ വളരെ കുറച്ചുകാര്യങ്ങളേ കുടുംബം ചെയ്തിട്ടുള്ളൂ. മന്ത്രി സുഷമ സ്വരാജ് ഫോണിൽ വിളിച്ചിരുന്നു. കേന്ദ്ര സർക്കാറിന് അദ്ദേഹം നന്ദി ആവർത്തിച്ചു.
ന്യൂഡൽഹി സ്വദേശിനി ഉസ്മ (20) മലേഷ്യയിൽനിന്ന് പ്രണയത്തിലായ താഹിർ അലിയെ വിവാഹം ചെയ്യാൻ നിർബന്ധിതയായി എന്നാണ് മൊഴി. പാകിസ്താനിൽ മേയ് ഒന്നിനാണ് എത്തിയത്. ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബൂനർ ജില്ലയിലെത്തിയപ്പോൾ തോക്കുമുനയിൽ നിർത്തി മൂന്നിനായിരുന്നു നിർബന്ധവിവാഹം. പിന്നീട് അവർ ഇന്ത്യൻ ഹൈകമീഷനിൽ അഭയം തേടി. മേയ് 12ന് കോടതിയിലെത്തിയ യുവതി, ആദ്യ ഭർത്താവിലുണ്ടായ മകൾ ‘തലാസീമിയ’ രോഗം ബാധിച്ച് പ്രയാസം അനുഭവിക്കുകയാണെന്ന് പറയുകയും ഉടൻ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
അതേസമയം, ഭാര്യയെ കാണാൻ അനുമതി തേടി താഹിർ അലി കോടതിയിലെത്തിയിരുന്നു. ഇരുവരുടെയും ഹരജികൾ പരിഗണിച്ച ജസ്റ്റിസ് മുഹ്സിൻ അഖ്തർ കയാനി ഉസ്മക്ക് ഇന്ത്യയിലേക്ക് പോകാൻ അനുമതി നൽകി. താഹിർ പിടിച്ചുവെച്ച രേഖകൾ കൈമാറാനും കോടതി ഉത്തരവിട്ടു. ഭർത്താവിനെ ജഡ്ജിയുടെ േചംബറിൽവെച്ച് കാണാൻ അനുമതി നൽകിയെങ്കിലും ഉസ്മ നിരസിച്ചു. കോടതിയിൽ രണ്ടു മിനിറ്റ് കൂടിക്കാഴ്ചക്ക് താൻ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും താഹിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
