Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'സൊമാറ്റോക്ക് ലഭിച്ചത് 72 ശതമാനവും 2000 രൂപ നോട്ടുകൾ'
text_fieldsbookmark_border
ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ വിപണിയിൽ നിന്ന് പിൻവലിക്കുന്നതായുള്ള ആർ.ബി.ഐയുടെ അറിയിപ്പിന് പിന്നാലെ നോട്ടുകൾ ഒഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങൾ. റിസർവ് ബാങ്ക് പ്രഖ്യാപനത്തിന് ശേഷം ക്യാഷ് ഓൺ ഡെലിവറി ഓർഡറുകളുടെ 72 ശതമാനവും 2,000 രൂപ നോട്ടുകളാണ് ലഭിച്ചതെന്ന് ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ വെളിപ്പെടുത്തുന്നു. ബ്രേക്കിംഗ് ബാഡ് കഥാപാത്രമായ Huell Babineaux-ന്റെ ഒരു ചിത്രത്തോടൊപ്പമാണ് സൊമാറ്റോയുടെ ട്വീറ്റ്.
അതേസമയം, പെട്രോൾ പമ്പുകളിലും ജ്വല്ലറികളിലും 2,000 രൂപ നോട്ടുകൾ ഉപയോഗിക്കുന്നത് വർധിച്ചിട്ടുണ്ടെന്നാണ് ഡീലർമാർ വെളിപ്പെടുത്തുന്നത്. 2000 രൂപ നോട്ടുകൾ ആർ.ബി.ഐ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ ബാങ്കുകളിൽ മാറ്റി വാങ്ങാനോ സെപ്റ്റംബർ 30 വരെ പൊതുജനങ്ങൾക്ക് സമയം നൽകിയിട്ടുണ്ട്.
Next Story

