‘രാംലല്ല’ക്കു ശേഷം ‘രാമ രാജാവ്’; അയോധ്യ മറ്റൊരു ചടങ്ങിനൊരുങ്ങുന്നു
text_fieldsലക്നോ: രാം ലല്ലയുടെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന് ഒരു വർഷത്തിനുശേഷം അയോധ്യയിലെ രാമക്ഷേത്രം മറ്റൊരു ചടങ്ങിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ശ്രീരാമനെ രാജാവായി അടയാളപ്പെടുത്തുന്ന സമർപ്പണ ചടങ്ങ് അടുത്ത മാസം നടക്കുമെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനം ക്ഷേത്രത്തിന്റെ ഒന്നാം നിലയിൽ ‘രാം ദർബാർ’ അഥവാ ‘രാജ സഭ’ സ്ഥാപിച്ചതിനു ശേഷമായിരിക്കും ഈ ചടങ്ങ്. ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ഇന്ത്യൻ എക്സ്പ്രസ്‍ പറയുന്നു. കഴിഞ്ഞ വർഷം ജനുവരി 22ന് 8,000ലധികം ആളുകൾ പങ്കെടുത്ത പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നടന്നിരുന്നു.
2020ൽ ആരംഭിച്ച ക്ഷേത്ര നിർമാണത്തിന്റെ സമാപനം കൂടിയാവും ഈ പരിപാടി. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് നിലവിൽ ക്ഷേത്ര നിർമാണ സമിതിയുടെ തലവൻ. ക്ഷേത്ര സമുച്ചയത്തിന്റെ നിർമാണം ഈ മാസം അവസാനത്തോടെയും ചുറ്റു മതിലിന്റെ ശേഷിക്കുന്ന ജോലികൾ ഈ വർഷം അവസാനത്തോടെയും പൂർത്തിയാകുമെന്ന് മിശ്ര മാധ്യമപ്രവർത്തകരോട് നേരത്തെ പറഞ്ഞിരുന്നു.
കുട്ടിയായ ശ്രീരാമന്റെ 51 ഇഞ്ച് ഉയരമുള്ള വിഗ്രഹമാണ് രാം ലല്ല. 20 കരകൗശല വിദഗ്ധരുടെ സംഘമാണ് വെളുത്ത മക്രാന മാർബിളിൽ ‘രാമ ദർബാർ’ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

