ഉത്തർപ്രദേശിലും കർഷക റാലി
text_fieldsലഖ്നോ: മഹാരാഷ്ട്രയെ പിടിച്ചുലച്ച കർഷക സമരത്തിനു പിന്നാലെ അഖിലേന്ത്യ കിസാൻസഭ ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നോവിലും കർഷക റാലി സംഘടിപ്പിച്ചു. കാർഷിക വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ചായിരുന്നു മാർച്ച്. കിസാൻസഭ ദേശീയ പ്രസിഡൻറ് അശോക് ധാവ്ലെ, ദേശീയ സെക്രട്ടറി ഹനൻ മൊല്ല, സി.പി.എം നേതാവ് സുഭാഷിണി അലി എന്നിവർ നേതൃത്വം നൽകി.
കർഷകരുടെ അസംതൃപ്തിയും യു.പി ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയത്തിന് കാരണമായതായി അശോക് ധാവ്ലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനത്ത് കർഷകരുടെ സ്ഥിതി ദയനീയമാണ്. മഹാരാഷ്ട്രയിലെ പോലെ ഉത്തർപ്രദേശിലും കർഷക സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
