Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കയും സച്ചിൻ...

പ്രിയങ്കയും സച്ചിൻ പൈലറ്റും രാഹുലിനെ കണ്ടു; വൈകീട്ട്​ മുതിർന്ന നേതാക്കളുടെ യോഗം

text_fields
bookmark_border
rahul-priyanka
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ പിന്നാലെ അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിയിൽ ഉറച്ച്​ നിൽക്കുന്ന സാഹചര്യത് തിൽ പ്രതിസന്ധി തീർക്കാൻ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കൂടിക്കാഴ്​ച നടത്തുന്നു. ഡൽഹിയിലെ രാഹുലിൻെറ വസത ിയിലാണ്​ കൂടിക്കാഴ്​ച. കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജേവാലയും അഹമ്മദ് പട്ടേല്‍, സച്ചിന്‍ പൈലറ്റ് എന്നിവരും യോഗത്തിൽ പ​ങ്കെടുക്കുന്നുണ്ട്​.

മുതിർന്ന കോൺഗ്രസ്​ നേതാക്കളെ ഇന്ന്​ വൈകുന്നേരം രാഹുൽ വസതിയിലേക്ക്​ വിളിപ്പിച്ചിട്ടുണ്ട്​. നെഹ്​റു കുടുംബത്തിൽ നിന്നും പുറത്തുള്ളയാൾ അധ്യക്ഷ സ്ഥാനത്ത്​ എത്തണമെന്നാണ്​ രാഹുലിൻെറ നിലപാട്​. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൻെറ കനത്ത പരാജയത്തിൻെറ ഉത്തരവാദിത്തം ഏറ്റാണ് രാഹുല്‍ അധ്യക്ഷപദമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്.

രാജി പ്രവര്‍ത്തക സമിതി ഐക്യകണ്ഠേന തള്ളിയെങ്കിലും തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം‍. രാഹുലിനെ പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലും കെ.സി വേണുഗോപാലും ഇന്നലെ നടത്തിയ ശ്രമവും വിഫലമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyanka gandhiRahul Gandhi
News Summary - After Priyanka Visit, Congress Meet At 4:30 pm At Rahul Gandhi's House-india news
Next Story