Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോദ്സെയെ പുകഴ്ത്തി...

ഗോദ്സെയെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എയും

text_fields
bookmark_border
ഗോദ്സെയെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എയും
cancel

ഇന്ദോർ: ബി.ജെ.പി എം.പി പ്രഗ്യസിങ് ഠാക്കൂറിന് പിന്നാലെ ഗാന്ധി ഘാതകൻ നാഥുറാം ഗോദ്സെയെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എയു ം. മധ്യപ്രദേശിലെ ഇന്ദോറിൽ നിന്നുള്ള എം.എൽ.എ ഉഷ താക്കൂറാണ് ഗോദ്സെ ദേശീയവാദിയാണെന്ന പരാമർശവുമായി രംഗത്തെത്തിയത്.

ഗോദ്സെ രാജ്യത്തിന് വേണ്ടിയായിരുന്നു ജീവിച്ചതെന്നും ഉഷ താക്കൂർ പറഞ്ഞു. മധ്യപ്രദേശ് ബി.ജെ.പിയുടെ വൈസ് പ്രസിഡന്‍റ് കൂടിയാണ് ഉഷ താക്കൂർ. 2014ൽ ഗുജറാത്തി ഡാൻസ് ഫെസ്റ്റിവലിൽ നിന്ന് മുസ്ലിംകളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉഷ രംഗത്തെത്തിയതും വിവാദമായിരുന്നു.

അതേസമയം, ഉഷയുടേതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ എഡിറ്റ് ചെയ്തതാണെന്നും വിവാദം അനാവശ്യമാണെന്നും ബി.ജെ.പി പ്രതികരിച്ചു.

Show Full Article
TAGS:godseNationalistPragya ThakurBJP Lawmaker PraisesIndia Newsmalayalam news
News Summary - After Pragya Thakur, Another BJP Lawmaker Praises Godse As "Nationalist"
Next Story