Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദികൾ...

ഭീകരവാദികൾ അറസ്​റ്റിലായത്​ സാമൂഹിക മാധ്യമ നിരീക്ഷണം വഴി ​- ജെയ്​റ്റ്​ലി

text_fields
bookmark_border
ഭീകരവാദികൾ അറസ്​റ്റിലായത്​ സാമൂഹിക മാധ്യമ നിരീക്ഷണം വഴി ​- ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: സോഷ്യൽ മീഡിയ നിരീക്ഷിച്ചത്​ വഴിയാണ്​ യു.പി, ഡൽഹി എന്നിവടങ്ങളിൽ നിന്നും ഭീകരവാദികളെ എൻ.​െഎ.എ അറസ്​റ ്റ്​ ചെയ്​തതെന്ന്​​ ധനമന്ത്രി അരുൺ​ ജെയ്റ്റ്​ലി. ഇലക്​ട്രോണിക്​ മാധ്യമങ്ങളിലൂടെയുള്ള ആശയവിനമയങ്ങളിൽ അന്വേഷണ ഏജൻസികൾ ഇടപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇത്​ സാധ്യമാകില്ലായിരുന്നുവെന്നും ജെയ്​റ്റ്​ലി ട്വിറ്ററിൽ കുറിച്ചു.

യു.പി.എ ഭരണകാലത്താണ്​ രാജ്യത്ത്​ ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റമുണ്ടായത്​. രാജ്യസുരക്ഷയും അഖണ്ഡതയും പ്രധാനമാണ്​. ജനാധിപത്യ രാജ്യത്ത്​ മാത്രമേ വ്യക്​തികൾക്ക്​ സ്വാതന്ത്ര്യമുണ്ടാവുകയുള്ളു. തീവ്രവാദത്തിന്​ മേധാവിത്വം കിട്ടുന്ന രാജ്യത്ത്​ ഇതുണ്ടാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി.


ദേശീയ അ​ന്വേഷണ ഏജൻസിയുടെ നേതൃത്വത്തിൽ ഡൽഹിയിലെയും യു.പിയിലെയും പൊലീസ്​ വിഭാഗങ്ങളെക്കൂടി പ​െങ്കടുപ്പിച്ച്​ 17 സ്​ഥലങ്ങളിൽ നടത്തിയ റെയ്​ഡിനെ തുടർന്ന്​ ​െഎ.എസ്​ ബന്ധമാരോപിക്കുന്ന 10 പേർ അറസ്​റ്റിലായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജെയ്​റ്റ്​ലിയുടെ പ്രതികരണം​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitilymalayalam newsSnoopingNIA Arrest
News Summary - After NIA busts IS terror plot, Jaitley hits out at Congress-India news
Next Story