മുലായവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് അഖിലേഷ്
text_fieldsലഖ്നോ: സമാജ് വാദി പാർട്ടിയിലെ മുതിർന്ന നേതാവ് മുലായം സിങ് യാദവുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.ഇരുവരും തമ്മിലുള്ള മഞ്ഞുരുകലിന് സൂചന നൽകി മുലായം സിങിന് സമാജ് വാദി പാർട്ടിയുടെ പ്രകടന പത്രിക കൈമാറുന്ന ചിത്രം അഖിലേഷ് ഫേസ്ബുക്കിലിട്ടു.
സമാജ് വാദി പാർട്ടി നേതാവായ അസംഖാെൻറ നേതൃത്ത്വത്തിൽ നടത്തിയ അനുനയ ശ്രമങ്ങൾക്കൊടുവിലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായതെന്നാണ് സൂചന. പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയതിന് ശേഷം അഖിലേഷും ഭാര്യ ഡിംപിളും മുലായം സിങുമായി കൂടികാഴ്ച നടത്തുകയായിരുന്നു.
അഖിലേഷ് യാദവും മുലായം സിങ് യാദവും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നതകളാണ് നില നിന്നിരുന്നത്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പായി മുലായം പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ അഖിലേഷിെൻറ വിശ്വസ്തർ ഉൾപ്പെട്ടിരുന്നില്ല. ഇതിനെ തുടർന്ന് അഖിലേഷ് യാദവ് ബദൽ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുകയും മുലായം അഖിലേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നീട് പാർട്ടി പിളരുകയും തെരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടിയുടെ ഒൗദ്യോഗിക ചിഹ്നമായ സൈക്കിൾ അഖിലേഷ് യാദവ് പക്ഷത്തിന് നൽകുകയും ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
