മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേന്ദ്രസർക്കാറിന്റെ വഖഫ് ഭേദഗതി നിയമം അംഗീകരിച്ച് ബംഗാൾ
text_fieldsമമത ബാനർജി
കൊൽക്കത്ത: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കേന്ദ്രസർക്കാറിന്റെ വഖഫ് ഭേദഗതി നിയമം അംഗീകരിച്ച് പശ്ചിമബംഗാൾ സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ബംഗാൾ പുറപ്പെടുവിപ്പിച്ച ബംഗാൾ സർക്കാർ 82,000ത്തോളം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഡിസംബർ അഞ്ചിനകം പോർട്ടലിൽ അപ്ലോഡ് ചെയ്യാനും തീരുമാനിച്ചു.
പശ്ചിമബംഗാൾ ന്യൂനപക്ഷ വികസന ഡിപ്പാർട്ട്മെന്റ് സെക്രട്ടറി പ.ബി സലീം ഇതുമായി ബന്ധപ്പെട്ട് ജില്ലാ മജിസ്ട്രേറ്റുമാർക്ക് കത്തയച്ചിട്ടുണ്ട്. ജില്ലാതലത്തിൽ വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് വേണ്ടി കത്തയക്കാനാണ് നിർദേശം. വഖഫ് നിയമം ബംഗാളിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു മമത ബാനർജിയുടെ പ്രഖ്യാപനം.
നിയമം നിലവിൽ വന്നതിന് പിന്നാലെ പശ്ചിമബംഗാളിൽ വലിയ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ പശ്ചിമബംഗാളിലെ 33 ശതമാനം മുസ്ലിംകൾക്ക് വേണ്ടി വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മമത ബാനർജി വ്യക്തമാക്കിയിരുന്നു. നിയമത്തിനെതിരെ തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
വഖഫ് നിയമത്തെ കൂടുതല്‍ വിശാലവും വൈവിധ്യവുമാക്കുമെന്ന വാദത്തോടെയാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചിരിക്കുന്ന 14 ഭേദഗതികളാണ് പുതുക്കിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വഖഫ് ബോര്‍ഡുകള്‍, ട്രിബ്യൂണലുകള്‍ എന്നിവയുടെ അധികാരങ്ങളില്‍ പ്രധാന മാറ്റമാണ് വഖഫ് ഭേദഗതി ബില്ലില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

