അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് മമത-സോണിയ കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പ്രാദേശിക പാർട്ടികളുടെ െഎക്യത്തിന് ശക്തി പകരാൻ കോൺഗ്രസ് സഹായം അഭ്യർഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. പ്രതിപക്ഷപാർട്ടികളുടെ െഎക്യം ശക്തിപ്പെടുത്താൻ മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഡൽഹിയിൽ എത്തിയ മമത എൻ.സി.പി നേതാവ് ശരദ് പവാർ അടക്കമുള്ള നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് സോണിയയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കിൽ കാണുമെന്ന് പറഞ്ഞ ബംഗാൾ മുഖ്യമന്ത്രി ബുധനാഴ്ച രാത്രി 7.30 ഒാടെ നമ്പർ 10 ജൻപഥിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
പ്രാദേശിക പാർട്ടികളുടെ ബി.ജെ.പി വിരുദ്ധ മുന്നണി കോൺഗ്രസുമായി സഹകരിക്കാതെയാണോ എന്ന അഭ്യൂഹങ്ങൾ കൂടി അവസാനിപ്പിച്ച മമത ബാനർജി, ബി.െജ.പിയെ നേരിടാൻ പ്രാദേശിക പാർട്ടികളുടെ മുന്നണി ശക്തിപ്പെടുത്താൻ കോൺഗ്രസിെൻറ സഹായം ആവശ്യമാണെന്നും പറഞ്ഞു. ബി.ജെ.പിയെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ െഎക്യമുന്നണിക്കേ സാധിക്കൂവെന്നും അവർ വ്യക്തമാക്കി. ബി.ജെ.പിയുടെ വിമതനേതാക്കളുമായി അവർ കൂടിക്കാഴ്ച നടത്തി.
ഡൽഹിയിൽ വരുേമ്പാഴൊക്കെ താൻ സോണിയയെ സന്ദർശിക്കാറുെണ്ടന്നും തങ്ങൾ തമ്മിൽ നല്ല ബന്ധമാണെന്നും സോണിയയെ കണ്ടശേഷം മമത പറഞ്ഞു. സോണിയ ഗാന്ധിയുടെ ആേരാഗ്യവിവരം തിരക്കിയ താൻ രാഷ്ട്രീയചർച്ചയും നടത്തി. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി നേർക്കുനേർ മത്സരിക്കണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും സംസ്ഥാനങ്ങളിൽ ശക്തമായ പാർട്ടികൾ അവിടങ്ങളിൽ ബി.ജെ.പിയെ നേരിട്ട് നേരിടണമെന്നും അവർ പറഞ്ഞതായി വെളിപ്പെടുത്തി.
നേരേത്ത ബി.ജെ.പി വിമത നേതാക്കളായ അരുൺ ഷൂരി, ശത്രുഘ്നൻ സിൻഹ, യശ്വന്ത് സിൻഹ എന്നിവരെയും മമത കണ്ടു. മാസങ്ങൾക്ക് മുമ്പ് സോണിയ ഗാന്ധി പ്രതിപക്ഷപാർട്ടി നേതാക്കൾക്കായി നടത്തിയ വിരുന്ന്സൽക്കാരത്തിൽ നിന്ന് ഒഴിഞ്ഞ് നിന്ന മമതയുടെ പുതിയ നീക്കം ബംഗാളിലും ദേശീയതലത്തിലും ഏറെ ചർച്ചയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
