ഡൽഹി കോർപറേഷൻ: കനത്ത തോൽവിക്ക് പിന്നാലെ ഡൽഹി ബി.ജെ.പി അധ്യക്ഷൻ രാജിവെച്ചു
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ച് ആദേശ് ഗുപ്ത. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമേറ്റടുത്താണ് രാജി. വീരേന്ദ്ര സച്ചദേവ് ആക്ടിങ് പ്രസിഡന്‍റ് ആവുമെന്നാണ് റിപ്പോർട്ട്.
ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ 15 വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എ.എ.പി അധികാരത്തിലെത്തിയത്. 134 സീറ്റുകളിലാണ് എ.എ.പി വിജയം നേടിയത്. ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്.
2017 ലെ തെരഞ്ഞെടുപ്പിൽ 181 സീറ്റുകളിൽ വിജയിച്ച ബി.ജെ.പിയെ 104 സീറ്റിൽ ഒതുക്കിയാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി മിന്നും വിജയം സ്വന്തമാക്കിയത്. ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

