Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനങ്ങളിൽ...

വിമാനങ്ങളിൽ ഫോ​ട്ടോയെടുക്കുന്നതിന്​ കർശന വിലക്കുമായി ഡി.ജി.സി.എ

text_fields
bookmark_border
വിമാനങ്ങളിൽ ഫോ​ട്ടോയെടുക്കുന്നതിന്​ കർശന വിലക്കുമായി ഡി.ജി.സി.എ
cancel

ന്യൂഡൽഹി: വിമാനയാത്രയിൽ നിയമങ്ങൾ കർ​ശനമായി പാലി​ച്ചില്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ നൽകി വ്യോമയാനമന്ത്രാലയം. വിമാനത്തിനുള്ളിൽ ഒരു തരത്തിലുമുള്ള ഫോ​​ട്ടോഗ്രാഫിയും അനുവദിക്കാനാവില്ലെന്ന്​ ഡി.ജി.സി.എ വ്യക്​തമാക്കി. കങ്കണ റണാവത്തിൻെറ ഛണ്ഡിഗഢ്​-മുംബൈ യാത്രക്കിടെ ചട്ടങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടതിനെ തുടർന്നാണ്​ ഡി.ജി.സി.എ മുന്നറിയിപ്പ്​.

പ്രത്യേക അനുമതിയില്ലാത്ത ആർക്കും വിമാനങ്ങൾക്കുള്ളിൽ ഫോ​ട്ടോയെടുക്കാൻ അനുവാദമില്ലെന്ന്​ ഡി.ജി.സി.എ ഉത്തരവിൽവ്യക്​തമാക്കുന്നു. ഏതെങ്കിലും വിമാനകമ്പനി ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ ആ റൂട്ടിൽ പ്രസ്​തുത കമ്പനിയെ രണ്ടാഴ്​ചത്തേക്ക്​ വിലക്കുമെന്നും ഉത്തരവിലുണ്ട്​. നിയമലംഘനത്തിൽ വിമാനകമ്പനി നടപടിയെടുത്തുവെന്ന്​ ബോധ്യപ്പെട്ടാൽ മാത്രമേ വീണ്ടും അതേ റൂട്ടിൽ സർവീസ്​ നടത്താൻ അനുവദിക്കുകയുള്ളു.

കങ്കണ റണാവത്തിൻെറ യാത്രക്കിടെ മാധ്യമപ്രവർത്തകർ കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിച്ച്​ വിമാനത്തിനുള്ളിൽ നടിയുടെ ഫോ​ട്ടോയും വീഡിയോയും എടുത്തത്​ വിവാദമായിരുന്നു. അതേസമയം, കങ്കണയുടെ യാത്രക്കിടെ വിമാനത്തിലുണ്ടായ സംഭവത്തിൽ പ്രതികരണവുമായി ഇൻഡിഗോ രംഗത്തെത്തി. കോവിഡ്​ പ്രോ​ട്ടോകോൾ പാലിക്കാൻ കാബിൻ ക്രൂ അംഗങ്ങളും ക്യാപ്​റ്റനും നിരന്തരമായി യാത്രക്കാരോട്​ ആവശ്യപ്പെട്ടിരുന്നുവെന്ന്​ കമ്പനി വ്യക്​തമാക്കി. എല്ലാവർക്കും സുരക്ഷിത യാത്ര ഒരുക്കുകയാണ്​ ഇൻഡിഗോയുടെ ലക്ഷ്യമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigoDGCA
News Summary - After Kangana Ranaut Flight Chaos, Regulator's Tough Warning For Airlines
Next Story