Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി അംഗത്വത്തിന്...

ബി.ജെ.പി അംഗത്വത്തിന് പിന്നാലെ മുലായം സിങ് യാദവിന്‍റെ അനുഗ്രഹം തേടി മരുമകൾ അപർണ യാദവ്

text_fields
bookmark_border
ബി.ജെ.പി അംഗത്വത്തിന് പിന്നാലെ മുലായം സിങ് യാദവിന്‍റെ അനുഗ്രഹം തേടി മരുമകൾ അപർണ യാദവ്
cancel

ബി.ജെ.പിയിൽ അംഗത്വമെടുത്ത മുലായം സിങ്​ യാദവിന്‍റെ മരുമകൾ അപർണ ബിഷ്ത് യാദവ് ലഖ്നൗവിലെ വീട്ടിലെത്തി ഭർത്തൃപിതാവായ മുലായം സിങിന്‍റെ അനുഗ്രഹം തേടി. മുലായം സിങ്​ യാദവിന്‍റെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപർണ തന്നെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

ബി.ജെ.പി അംഗത്വമെടുത്ത് ലഖ്‌നൗവിലെ അമൗസി എയർപോർട്ടിൽ എത്തിയപ്പോൾ പാർട്ടി പ്രവർത്തകരിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും ഈ പ്രോത്സാഹനങ്ങൾക്ക് വളരെ നന്ദിയുണ്ടെന്നും കഴിഞ്ഞ ദിവസം അപർണ ട്വീറ്റ് ചെയ്തു.

സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായം സിങ് യാദവിന്റെ ഇളയ മരുമകളാണ് അപർണ ബിഷ്ത് യാദവ്. കഴിഞ്ഞ ബുധനാഴ്ചയാണ് അപർണ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mulayam sigh yadavaparna yadavbjp
News Summary - After joining BJP, Mulayam’s youngest daughter-in-law Aparna seeks his blessings
Next Story