Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലും ജഡ്​ജിയെ...

യു.പിയിലും ജഡ്​ജിയെ കാറിടിച്ച്​ കൊലപ്പെടുത്താൻ ശ്രമം; അപകടത്തിൽ ഗൺമാന്​ പരിക്ക്​

text_fields
bookmark_border
യു.പിയിലും ജഡ്​ജിയെ കാറിടിച്ച്​ കൊലപ്പെടുത്താൻ ശ്രമം; അപകടത്തിൽ ഗൺമാന്​ പരിക്ക്​
cancel

ലഖ്​നോ: ഝാർഖണ്ഡിൽ ജഡ്​ജിയെ ട്രക്കിടിച്ച്​ കൊലപ്പെടുത്തിയതിന്​ പിന്നാലെ യു.പിയിലും സമാനസംഭവം. ഫത്തേപൂർ അഡീഷണൽ ജില്ലാ സെഷൻസ്​ ജഡ്​ജി മൊഹദ്​ അഹമ്മദ്​ ഖാനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ്​ പരാതി. യു.പിയിലെ ചാക്ക്​വാൻ ഗ്രാമത്തിൽവെച്ച്​ ജഡ്​ജിയുടെ കാറിൽ മറ്റൊരു കാറിടിക്കുകയായിരുന്നു. അപകടത്തിൽ ജഡ്​ജിയുടെ ഗൺമാന്​ പരിക്കേറ്റു.

തുടർന്ന്​ സമീപത്തുള്ള പൊലീസ്​ സ്​റ്റേഷനിൽ ജഡ്​ജി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന്​ ആരോപിച്ച്​ പരാതി നൽകി. തന്നെ വധിച്ച്​ അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ്​ ഉണ്ടായതെന്ന്​ അഹമ്മദ്​ ഖാൻ പറഞ്ഞു. തന്‍റെ കാറിൽ നിരവധി തവണ മറ്റൊരു കാർ വന്നിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ബറേലി കോടതിയിൽ ഒരു യുവാവിന്‍റെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന്​ തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. 2020 ഡിസംബറിലായിരുന്നു സംഭവം. ജഡ്​ജിയുടെ കാറിൽ വന്നിടിച്ച ഇന്നോവയുടെ ഡ്രൈവറെ ​െപാലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentUttam Anand
News Summary - After Jharkhand, UP Judge's Car Hit 'Multiple Times by Innova'; Gunner Injured, Vehicle Badly Damaged
Next Story