Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ ബച്ച​െൻറ പാർലമെൻറ്​...

ജയ ബച്ച​െൻറ പാർലമെൻറ്​ പ്രസംഗം: മുംബൈയിലെ വസതി കനത്ത സുരക്ഷയിൽ

text_fields
bookmark_border
ജയ ബച്ച​െൻറ പാർലമെൻറ്​ പ്രസംഗം: മുംബൈയിലെ വസതി കനത്ത സുരക്ഷയിൽ
cancel

മുംബൈ: ബോളിവുഡ്​ മയക്കുമരുന്നിന്​ അടിമപ്പെട്ടുവെന്ന പരാമർശത്തിനെതിരെ രാജ്യസഭയിൽ പ്രസംഗിച്ച നടിയും ​എം.പിയുമായ ജയ ബച്ചനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മുംബൈയിലെ വസതിക്ക്​ സുരക്ഷ കർശനമാക്കി. ജൂഹുവിലെ വസതിയിൽ ​ സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചതായി മുംബൈ പൊലീസ്​ അറിയിച്ചു.

ബോളിവുഡിൽ നിന്നും പ്രശസ്​തരായവർ ആ മേഖല​ തന്നെ അഴുക്ക്​ചാലാണെന്ന്​ പറയുന്നത്​ അപമാനകരമാണെന്ന ജയയുടെ പരമാർശത്തിനെതിരെ ​സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നിരുന്നു.

ബോളിവുഡ്​ സിനിമാ മേഖലയിൽ ലഹരിമരുന്ന്​ ഉപയോഗത്തി​െൻറ അതിപ്രസരമാണെന്ന ബി.ജെ.പി എം.പി രവി കിഷ​െൻറ പരാമർശത്തിനെതിരെയാണ്​ ജയാ ബച്ചൻ രാജ്യസഭയിൽ പ്രസംഗിച്ചത്​. വളരെ കുറച്ച്​ ആളുകളുടെ പേരിൽ മുഴുവൻ ഇൻഡസ്​ട്രിയേയും അപമാനിക്കരുത്​. ഇതുവരെ സിനിമാ മേഖലയിൽ ഉണ്ടായിരുന്ന അംഗമാണ്​ കഴിഞ്ഞ ദിവസം ബോളിവുഡിൽ മുഴുവൻ മയക്കുമരുന്നണെന്ന പരാമർശം നടത്തിയത്​. അന്നം തന്ന കയ്യിന്​ കൊത്തുന്ന പ്രവർത്തിയാണ്​ പലരും ചെയ്യുന്നത്​. രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്​മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തിൽ, ലഹരി മരുന്ന്​ കേസിൽ സോഷ്യൽ മീഡിയയുടെ പിന്തുണയേയും സിനമാ മേഖലക്ക്​ സർക്കാർ പിന്തുണ നൽകാത്തതും ചൂണ്ടിക്കാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ്​ ബി.ജെ.പി എം.പിമാർ ചെയ്യുന്നതെന്നും ജയ ബച്ചൻ തുറന്നടിച്ചിരുന്നു.

നമ്മുടെ രാജ്യത്തെ വിനോദ വ്യവസായം ദിനേന അഞ്ച് ലക്ഷം പേർക്ക് നേരിട്ടും അഞ്ച് ദശലക്ഷം ആളുകൾക്ക് പരോക്ഷമായും തൊഴിൽ നൽകുന്നു. ഈ ചലച്ചിത്രമേഖലയിലൂടെ തന്നെ പ്രശസ്​തി നേടിവർ അതിനെ അഴുക്കുചാലെന്ന്​ വിളിക്കുന്നത്​ അപമാനകരമാണെന്നും കങ്കണ റണാവത്തി​െൻറ പരാമർശത്തെ പരോക്ഷമായി പ്രതിപാദിച്ചുകൊണ്ട്​ ജയ ബച്ചൻ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jaya BachchanJuhuJalsaBachchansParliament Speech
Next Story