Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ആൾക്കൂട്ട ആക്രമണം; നാല് പേർ അറസ്റ്റിൽ

text_fields
bookmark_border
ബിഹാറിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ആൾക്കൂട്ട ആക്രമണം; നാല് പേർ അറസ്റ്റിൽ
cancel

പട്‌ന: ബിഹാറിൽ വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ആൾക്കൂട്ട ആക്രമണം. സുഹൃത്തിനൊപ്പം മോട്ടോർ സൈക്കിളിൽ യാത്രചെയ്ത പെൺകുട്ടിക്കുനേരെയാണ് അതിക്രമമുണ്ടായത്. സമസ്തിപൂർ ജില്ലാ ആസ്ഥാനത്ത് നിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് സംഭവം. ജാമുയിയിൽ കോച്ചിങ് ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹപാഠികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെ ആൾക്കൂട്ട ആക്രമണം നടക്കുകയും വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം.

ഫോട്ടോ എടുക്കാൻ ബൈക്ക് നിർത്തിയപ്പോൾ മൂന്ന് യുവാക്കൾ പെൺകുട്ടിയെ വളഞ്ഞ് ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയെ അസഭ്യംപറയുന്നതും ശാരീരികമായി ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു യുവാവ് ഒരു പെൺകുട്ടിയുടെ കൈ പിടിച്ച് വലിക്കുന്നതും മറ്റൊരാൾ അവളുടെ മുടിയിൽ പിടിച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും കാണാം. പെൺകുട്ടിയോട് പേര് ചോദിക്കുന്നതും തനിക്കെതിരെയുള്ള അതിക്രമം ചെറുക്കുമ്പോൾ പെൺകുട്ടിയെ വലിച്ചിഴയ്ക്കുന്നുമുണ്ട്.

സംഭവത്തിൽ കുറ്റക്കാരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും സമസ്തിപൂർ പൊലീസ് സൂപ്രണ്ട് അരവിന്ദ് പ്രതാപ് സിങ് പറഞ്ഞു. പ്രദേശവാശികളായ വികാസ് കുമാർ, രാഹുൽ കുമാർ, രാം ബാബു സാഹ്നി, അവധേഷ് പാസ്വാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ അതിക്രമിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടയുടനെ തന്നെ അന്വേഷണം നടത്തുകയും ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരം സ്വമേധയാ കേസെടുത്തുവെന്നും എസ്.പി കൂട്ടിച്ചേർത്തു. പെൺകുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതോ അവർക്ക് കൂടുതൽ മാനസികമോ സാമൂഹികമോ ആയ ദോഷം വരുത്തുന്നതോ ആയ പോസ്റ്റുകൾ, വിഡിയോകൾ അല്ലെങ്കിൽ മറ്റ് ഉള്ളടക്കങ്ങൾ പങ്കിടരുതെന്ന് സമസ്തിപൂർ പൊലീസ് അഭ്യർഥിച്ചു.

അതേസമയം, സെപ്റ്റംബർ 19നാണ് ജാമുയിയിൽ കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആൺകുട്ടിയും പെൺകുട്ടിയും ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. സഹപാഠിയായ ആൺകുട്ടിക്കൊപ്പം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ ജാമുയി സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവാക്കളുടെ സംഘം തടഞ്ഞുവെക്കുകയായിരുന്നു. ആൺകുട്ടിയെ മർദ്ദിക്കുകയും ഒരു സംഘം ആളുകൾ പെൺകുട്ടിയെ വളയുകയും പേരും വിലാസവും ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയോട് മോശമായി പെരുമാറുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകളിൽ കാണാം. നാട്ടുകാർ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വീണ്ടും അതിക്രമം തുടരുകയായിരുന്നു. ഏകദേശം 20 മിനിറ്റോളം ഈ ഉപദ്രവം നീണ്ടുനിന്നതായി റിപ്പോർട്ടുകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - After Jamui, another minor girl molested in Bihar’s Samastipur
Next Story